ബാറിൽ ഏറ്റുമുട്ടൽ, പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്, സിസിടിവി ദൃശ്യം പുറത്ത്

ബാറിലെ എ സി മുറിയില്‍ ഇരുന്നു മദ്യപിക്കുന്നതിന് ഇടയിലായിരുന്നു സംഘര്‍ഷം
clash in bar
അനീഷ് പെട്രോളുമായി വരുന്നു സിസിടിവി ദൃശ്യത്തിൽ നിന്ന്
Edited By:
Updated on
1 min read

തിരുവനന്തപുരം : വെമ്പായം ശ്രീവത്സം ബാറിലുണ്ടായ സംഘര്‍ഷത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മുഖ്യപ്രതി അനീഷ് പെട്രോള്‍ വാങ്ങി വരുന്നതും അക്രമം നടത്തുന്നതും ദൃശ്യങ്ങളിലുണ്ട്. വെമ്പായത്തെ ബാറില്‍ രണ്ട് സംഘങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. ബാറിലെ എ സി മുറിയില്‍ ഇരുന്നു മദ്യപിക്കുന്നതിന് ഇടയിലായിരുന്നു സംഘര്‍ഷം.

clash in bar
നിതിന്‍രാജിന്റെ ആത്മഹത്യ: മുഖ്യ പ്രതി ഡോ. റാം പിടിയില്‍

മദ്യപിക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന നവാസ് എന്നയാള്‍ അനീഷിന്റെ മുഖത്തടിച്ചു. അതില്‍ പ്രകോപിതനായ അനീഷ് പുറത്തേക്ക് പോകുകയും ഒരു കന്നാസില്‍ നിറയെ പെട്രോളുമായി തിരിച്ചു വരുകയുമായിരുന്നു. തിരിച്ചു വരുന്നതിനിടെ, മദ്യപിച്ചിരുന്ന അനീഷ് പലതവണ തെന്നി വീഴുകയും ചെയ്തു. അനീഷിന്റെ ശരീരത്തിലും പെട്രോള്‍ വീണു.

ഇതിനിടെ മദ്യപിച്ചിരുന്ന മറ്റുള്ളവരുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിക്കുകയും തീ വെയ്ക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെ അനീഷിന്റെ ദേഹത്തേക്കും തീ പടര്‍ന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ 3 പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നന്നാട്ടുകാവ് സ്വദേശി അനീഷ്, ഇരിഞ്ചയം സ്വദേശി അരുണ്‍, നൗഫല്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ അനീഷിന്റെ നില ഗുരുതരമാണ്.

clash in bar
ഒമാനില്‍ സലാലയ്ക്ക് സമീപം വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
clash in bar
'കള്ളന്‍ വിജയന്‍' ലേഖനമില്ല; വിഎസിന്റെ ഓര്‍മക്കുറിപ്പുമായി ദേശാഭിമാനി വാരാന്തപ്പതിപ്പ് ഇറങ്ങി
clash in bar
ഒടുവില്‍ മഞ്ഞുരുകുന്നു; മുഖ്യമന്ത്രി- കെഎസ് യു സംസ്ഥാന അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തും
Summary

Clash at a bar in Vembayam; petrol poured and set on fire

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com