

കൊല്ലം: സ്വന്തമായി വരുമാനമില്ലാത്ത മുന്‍ ഭര്‍ത്താവിന് സര്‍ക്കാര്‍ ജീവനക്കാരിയായ മുന്‍ ഭാര്യ ജീവനാംശം നല്‍കണമെന്ന് കോടതി ഉത്തരവ്. തൊടിയൂര്‍ സ്വദേശിക്കാണ് മാസംതോറും 2,500 രൂപ വീതം നല്‍കാന്‍ ചവറ കുടുംബകോടതി ജഡ്ജി കെ എസ് ബെവീന നാഥ് വിധിച്ചത്.
രണ്ടുപേരും 2020 മുതല്‍ വേര്‍പിരിഞ്ഞു കഴിയുകയാണ്. ഇവരുടെ വിവാഹമോചനം കോടതി അനുവദിക്കുകയും ചെയ്തു. ഇവര്‍ക്ക് രണ്ടു പെണ്‍മക്കളുണ്ട്. ഭാര്യ തന്നെ ഉപേക്ഷിച്ച് ദാമ്പത്യബന്ധത്തിലെ കടമകള്‍ നിര്‍വഹിക്കാതെ കഴിഞ്ഞുവരികയാണെന്നും, അവരില്‍നിന്ന് ജീവനാംശം കിട്ടാന്‍ അര്‍ഹതയുണ്ടെന്നും ബോധിപ്പിച്ചാണ് ബിരുദവും ബിഎഡുമുള്ള ഭര്‍ത്താവ് കോടതിയെ സമീപിച്ചത്.
ഇയാള്‍ക്ക് സ്വന്തമായി വരുമാനമോ വരുമാനമാര്‍ഗമോ ഇല്ല. സ്വന്തമായി വസ്തുവകകളുമില്ല. ഇരുവരുടെയും മൂത്തമകളുടെ വിവാഹം കഴിഞ്ഞു. ഇളയമകള്‍ പരാതിക്കാരനൊപ്പമാണ്. മുന്‍ ഭര്‍ത്താവിന് സ്ഥിരവരുമാനമുണ്ടെന്ന് കോടതിയെ ബോധിപ്പിക്കാന്‍ ഭാര്യക്ക് കഴിയാതിരുന്നതിനെ തുടര്‍ന്നാണ്, പ്രതിമാസം സംരക്ഷണച്ചെലവിനത്തില്‍ 2,500 രൂപ നല്‍കാന്‍ കോടതി ഉത്തരവായത്. ഭര്‍ത്താവിനുവേണ്ടി അഭിഭാഷകരായ അനൂബ് കെ ബഷീര്‍, സുരേഷ് കണിച്ചേരില്‍, സൈമാ നിസാര്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates