

മലപ്പുറം: തിരുരില്‍ നിന്നും തിരുവനന്തപുരത്ത് രാവിലെ 6.45നുള്ള ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിനിലേക്ക് യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കാന്‍ കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി സര്‍വീസിന് തുടക്കമായി. മലപ്പുറത്തുനിന്ന് രാവിലെ 5.30ന് പുറപ്പെടുന്ന ബസ് 6.30ന് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നേരിട്ടെത്തും. ഇതോടെ മലപ്പുറത്തുനിന്ന് തന്നെ ജനശതാബ്ദിയിലേക്ക് ആശങ്കയില്ലാതെ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാനാകും.
തിരിച്ചുള്ള സര്‍വീസ് രാവിലെ 7 മണിക്ക് തിരൂരില്‍ നിന്ന് മലപ്പുറത്തേക്ക് പുറപ്പെടും. ഇതായിരിക്കും തിരൂരില്‍ നിന്ന് രാവിലെ ആരംഭിക്കുന്ന ആദ്യ പ്രിയദര്‍ശിനി സര്‍വീസെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.
വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചപ്പോള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ആരംഭിച്ച പ്രിയദര്‍ശിനി കണക്ഷന്‍ സര്‍വീസിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ദിവസേന നിരവധി യാത്രക്കാരാണ് ഈ സര്‍വീസിനെ ആശ്രയിക്കുന്നത്. ഇതിന്റെ വിജയത്തെ തുടര്‍ന്നാണ് കൂടുതല്‍ യാത്രക്കാരുള്ള ജനശതാബ്ദി എക്‌സ്പ്രസിലേക്കും കണക്ഷന്‍ സര്‍വീസ് ഒരുക്കിയത്.
നിലവില്‍ ജനശതാബ്ദി പിടിക്കാന്‍ രാവിലെ തിരൂരിലെത്താന്‍ ഭൂരിഭാഗം യാത്രക്കാരും സ്വകാര്യ വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. പുതിയ കെഎസ്ആര്‍ടിസി സര്‍വീസ് ഇതിന് മികച്ച ബദലാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പ്രിയദര്‍ശിനി പദ്ധതിയുടെ ഭാഗമായി വനിതാ യാത്രക്കാര്‍ക്ക് റെയില്‍വേ സ്റ്റേഷനിലേക്ക് സൗജന്യമായി യാത്ര ചെയ്യാനും സാധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates