പാലക്കാട് നഗരവാസികളുടെ ദീർഘകാല സ്വപ്നം യാഥാർത്ഥ്യമായി: കെഎസ്ആർടിസി സിറ്റി സർക്കുലർ സർവീസ് ആരംഭിച്ചു

രമേഷ് പിഷാരടി എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു; പ്രഖ്യാപിച്ച 111 ദിന കർമ്മപരിപാടിയുടെ ഭാഗമായി പദ്ധതി
KSRTC Circular Service flag off.
KSRTC Circular Service flag off.
Edited By:
Updated on
1 min read

പാലക്കാട്: പാലക്കാട് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള കെ.എസ്.ആർ.ടി.സിയുടെ പുതിയ സിറ്റി സർക്കുലർ സർവീസുകൾക്ക് തുടക്കമായി. പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ വളപ്പിൽ നടന്ന ചടങ്ങിൽ രമേഷ് പിഷാരടി എംഎൽഎ സർവീസിന്റെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. നഗരവാസികളുടെ ദീർഘകാലമായുള്ള പ്രധാന ആവശ്യത്തിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത്. എംഎൽഎ പ്രഖ്യാപിച്ച 111 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു പ്രധാന പദ്ധതി കൂടിയാണിത്. എംഎൽഎയുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ പദ്ധതിക്കായി പുതിയ ബസ് അനുവദിച്ചു നൽകിയത്.

KSRTC Circular Service flag off.
12-ാം തവണയും റേഷൻ കട തകർത്ത് 'ചക്കക്കൊമ്പൻ': ശാന്തൻപാറയിൽ ഭീതി പരത്തി കാട്ടാന ആക്രമണം| VIDEO

മെഡിക്കൽ കോളജ്, ജില്ലാ ആശുപത്രി, സ്റ്റേഡിയം ബസ് സ്റ്റാൻഡ്, ഒലവക്കോട് റെയിൽവേ സ്റ്റേഷൻ, ബിഗ് ബസാർ സ്കൂൾ, കല്ലേക്കാട് രാജീവ് ഗാന്ധി സഹകരണ ആശുപത്രി, പാലക്കാട് കെഎസ്ആർടിസി ഡിപ്പോ തുടങ്ങി നഗരത്തിലെ പ്രധാന കേന്ദ്രങ്ങള്‍ കോർത്തിണക്കിയാണ് ബസിനായുള്ള റൂട്ട് തയാറാക്കിയിട്ടുള്ളത്. സിറ്റി സർക്കുലർ സർവീസിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ വിജയിക്കുന്ന മുറയ്ക്ക് കൂടുതൽ റൂട്ടുകളിലേക്ക് സർവീസ് വ്യാപിപ്പിക്കാൻ നടപടിയെടുക്കുമെന്ന് ചടങ്ങിൽ എംഎൽഎ വ്യക്തമാക്കി.

KSRTC Circular Service flag off.
ദശാബ്ദങ്ങളുടെ സേവനത്തിന് വിരാമം: കാസർകോടും തലശ്ശേരിയിലും റെയിൽവേ പാഴ്‌സൽ ഓഫീസുകൾ അടച്ചുപൂട്ടുന്നു
KSRTC Circular Service flag off.
കഴുതപ്പാലിൽ നിന്ന് സോപ്പുകൾ; വ്യത്യസ്ത സംരംഭവുമായി ഇരുപത്തിരണ്ടുകാരൻ
KSRTC Circular Service flag off.
ഡിഎൻഎ പരിശോധനാ ഫീസായി 25,000 രൂപയില്ല; 'അമ്മത്തൊട്ടിലിൽ' ഉപേക്ഷിച്ച കുഞ്ഞിനെ തിരിച്ചുകിട്ടാൻ പ്രയാസപ്പെട്ട അമ്മയ്ക്ക് തുണയായി മന്ത്രി
Summary

Addressing a long-pending demand of urban commuters, KSRTC launched a new City Circular Service linking key transit hubs and major landmarks in Palakkad town.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com