ക്ലാസ് മുറികളിൽ നിന്ന് അടുക്കളകളിലേക്ക്; വിദ്യാർത്ഥികൾ ഇനി സ്വന്തം വീടുകളുടെ 'ക്ലൈമറ്റ് ഓഡിറ്റർമാർ'

ഐക്യരാഷ്ട്രസഭയുടെ റേസ് ടു സീറോ കാമ്പയിന്റെ ഭാഗമായി 'നെറ്റ് സീറോ സെന്റ് ഡൊമിനിക്സ്' പദ്ധതിക്ക് തുടക്കമായി
കാർബൺ ബഹിർഗമനം കണക്കാക്കുന്നതിനുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോം
ലോക പരിസ്ഥിതി ദിനത്തിൽ, സ്കൂൾ അധികൃതർ ദൈനംദിന ജീവിതത്തിൽ ഉണ്ടാകുന്ന കാർബൺ ബഹിർഗമനം കണക്കാക്കുന്നതിനുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോം അവതരിപ്പിക്കുന്നു.
Updated on
2 min read

പാലക്കാട്: ലോക പരിസ്ഥിതി ദിനത്തിൽ വെറുമൊരു മരത്തൈ നട്ടുപിടിപ്പിക്കുന്ന ചടങ്ങിൽ മാത്രം ഒതുങ്ങാതെ, കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ വേറിട്ടൊരു മാതൃക സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് പാലക്കാട് ശ്രീകൃഷ്ണപുരത്തെ സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂൾ. ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രത്യേക പരിസ്ഥിതി പദ്ധതിയിലൂടെ തങ്ങളുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികളെ സ്വന്തം വീടുകളുടെ ‘ക്ലൈമറ്റ് ഓഡിറ്റർമാരാക്കി’ മാറ്റുകയാണ് സ്കൂൾ അധികൃതർ ലക്ഷ്യമിടുന്നത്. ഐക്യരാഷ്ട്രസഭയുടെ ആഗോള നയരേഖയായ റേസ് ടു സീറോ (Race to Zero) കാമ്പയിന്റെ ഭാഗമായാണ് ‘നെറ്റ് സീറോ സെന്റ് ഡൊമിനിക്സ്’ എന്ന പേരിൽ ഈ വിപ്ലവകരമായ പദ്ധതിക്ക് സ്കൂളിൽ തുടക്കം കുറിച്ചിരിക്കുന്നത്. നൂറുശതമാനം പരിസ്ഥിതി സാക്ഷരത കൈവരിക്കുന്ന കേരളത്തിലെ ആദ്യ വിദ്യാലയമായി മാറുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.

കാർബൺ ബഹിർഗമനം കണക്കാക്കുന്നതിനുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോം
ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചു; ബിജെപി സ്ഥാനാര്‍ഥി പിടിയില്‍

ഇതോടെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പഠനങ്ങളും ചർച്ചകളും ഇനി വെറും ക്ലാസ് മുറികളിൽ മാത്രം ഒതുങ്ങിനിൽക്കില്ല. അത് വിദ്യാർത്ഥികളുടെ വീടുകളിലേക്കും അടുക്കളകളിലേക്കും അവരുടെ ദൈനംദിന ജീവിതശൈലിയിലേക്കുമാണ് പടരുന്നത്. പദ്ധതിയുടെ ഭാഗമായി ഓരോ വിദ്യാർത്ഥിയും സ്വന്തം വീട്ടിലെ കാർബൺ പുറന്തള്ളലിന്റെ പ്രധാന ഉറവിടങ്ങൾ സ്വയം കണ്ടെത്തും. വീടുകളിലെ വൈദ്യുതി ഉപയോഗം, എൽ.പി.ജി. ഉപഭോഗം, ജൈവ-അജൈവ മാലിന്യ നിർമാർജനം, ഭക്ഷണരീതികൾ, പുനരുപയോഗ ശീലങ്ങൾ തുടങ്ങിയവയെല്ലാം കുട്ടികളുടെ നിരീക്ഷണ പഠനവിഷയമാകും. ഇതിനായി വിദ്യാർത്ഥികൾ ഒരു പ്രത്യേക കാർബൺ കാൽക്കുലേറ്റർ ഉപയോഗിച്ച് വീടുകളിൽ നിന്നുള്ള കാർബൺ പുറന്തള്ളലിന്റെ കൃത്യമായ അളവ് കണക്കാക്കും. ഇത്തരത്തിൽ ശേഖരിക്കുന്ന ശാസ്ത്രീയ വിവരങ്ങൾ ‘ഗ്രീൻ മെട്രിക്ക’ എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ അപ്‌ലോഡ് ചെയ്യും. ഇതിലൂടെ ഓരോ കുടുംബത്തിന്റെയും കാർബൺ ഫുട്പ്രിന്റ് കൃത്യമായി രേഖപ്പെടുത്താനും, ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ അത് എത്രത്തോളം കുറയ്ക്കാനാകുന്നുവെന്ന് നിരന്തരം നിരീക്ഷിക്കാനും സാധിക്കും.

കാർബൺ ബഹിർഗമനം കണക്കാക്കുന്നതിനുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോം
ജനങ്ങളുടെ ചോദ്യത്തിന് മുന്നിൽ നഗരസഭ കൈമലർത്തി; ഒടുവിൽ കയ്യിൽ നിന്ന് പണം ഇറക്കി വാർഡിൽ വെളിച്ചമെത്തിച്ച് ഒറ്റപ്പാലത്തെ കൗൺസിലർ

കാലാവസ്ഥാ വ്യതിയാനം പലപ്പോഴും കുട്ടികൾക്ക് ഭൂമിശാസ്ത്രപരമായ അകലെയുള്ള ഒരു പ്രശ്നമായാണ് തോന്നാറുള്ളതെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ അതിനുള്ള പരിഹാരങ്ങൾ സ്വന്തം വീടുകളിൽ നിന്നാണ് ആരംഭിക്കുന്നതെന്ന് ഈ പദ്ധതി കുട്ടികളെ ബോധ്യപ്പെടുത്തും. വൈദ്യുതി ഉപയോഗം, മാലിന്യ സംസ്കരണം, ഉപഭോഗ ശീലങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികൾ സ്വന്തം വീടുകളിൽ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങുമ്പോൾ ആ കുടുംബങ്ങൾ മുഴുവൻ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി മാറുകയാണ് ചെയ്യുന്നത്. പദ്ധതിയുടെ ഭാഗമായി സ്കൂളിലെ ‘ഇക്കോ ജെൻസ്’ ഇക്കോ ക്ലബ് വിദ്യാർത്ഥികൾക്ക് കാർബൺ അക്കൗണ്ടിങ്ങിലും കാർബൺ പുറന്തള്ളൽ കുറയ്ക്കാനുള്ള ശാസ്ത്രീയ മാർഗങ്ങളിലും പ്രത്യേക പരിശീലനം നൽകും. ഇതിന് പുറമെ വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ശിൽപശാലകൾ, ബോധവത്കരണ പരിപാടികൾ, പരിസ്ഥിതി ഓഡിറ്റുകൾ, സുസ്ഥിരതാ ചലഞ്ചുകൾ എന്നിവയും സ്കൂളിൽ സംഘടിപ്പിക്കും.

കാർബൺ ബഹിർഗമനം കണക്കാക്കുന്നതിനുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോം
നെല്ലിയാമ്പതിയിൽ ഓറഞ്ച് വിളവെടുപ്പിന് തുടക്കമായി; ബ്രിട്ടീഷ് കാലത്തെ പ്രശസ്തമായ സർക്കാർ തോട്ടം പഴയ പ്രതാപത്തിലേക്ക്

പരിസ്ഥിതി വിദ്യാഭ്യാസം വെറും അറിവ് പകരുന്നതിൽ മാത്രം ഒതുങ്ങാതെ പ്രായോഗിക പ്രവർത്തനത്തിലേക്ക് നയിക്കണമെന്നും, കുട്ടികളെ മാറ്റത്തിന്റെ ഭാഗമാക്കണമെന്നും വിശ്വസിക്കുന്ന പുതിയ വിദ്യാഭ്യാസ സമീപനത്തിന്റെ പ്രതിഫലനമാണ് ഈ സംരംഭം. പരിസ്ഥിതി സംരക്ഷണം എന്നത് ഒരു വാർഷിക കാമ്പയിനല്ല, മറിച്ച് അതൊരു ജീവിതശൈലിയാണെന്ന് വിദ്യാർത്ഥികൾ ഇതിലൂടെ തിരിച്ചറിയും. പദ്ധതി പൂർണ്ണമായി വിജയിച്ചാൽ ഓരോ വിദ്യാർത്ഥിക്കും സ്വന്തം കാർബൺ ഫുട്പ്രിന്റ് കണക്കാക്കാനും അത് കുറയ്ക്കാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്താനും കുടുംബങ്ങളെ ഹരിതജീവിതത്തിലേക്ക് നയിക്കാനും കഴിയുമെന്നാണ് വിലയിരുത്തൽ. കേരളത്തിലെ മറ്റ് വിദ്യാലയങ്ങൾക്കും വലിയ മാതൃകയാകാൻ സാധ്യതയുള്ള ഈ സംരംഭം, ക്ലാസ് മുറികളെ കാലാവസ്ഥാ പ്രവർത്തനത്തിന്റെ പരീക്ഷണശാലകളാക്കി മാറ്റാനുള്ള ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്.

കാർബൺ ബഹിർഗമനം കണക്കാക്കുന്നതിനുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോം
മലബാര്‍ ഡിസ്റ്റിലറീസില്‍ പിന്‍വാതില്‍ നിയമനമെന്ന് കോണ്‍ഗ്രസ് ആരോപണം; 'മിന്നല്‍ മാജിക്' വൈകുമോ?

കഴിഞ്ഞ വെള്ളിയാഴ്ച ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് (ജൂൺ 5) സ്കൂളിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ കാരിത്താസ് ഏഷ്യയുടെ കാലാവസ്ഥാ വ്യതിയാന വിദഗ്ധനായ ഡോ. ഹരിദാസ് വാരിക്കോട്ടിൽ രാമൻ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അരവിന്ദാക്ഷൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സി. പൗളിൻ ഒ. പി., ഇക്വേറ്റർജിയോ ഡയറക്ടർ ഫാ. സജി ജോസഫ്, വാർഡ് മെമ്പർ ദ്വാരകനാഥൻ, ഫെഡറൽ ബാങ്ക് മാനേജർ രമേഷ് എൻ. പി. എന്നിവർ സന്നിഹിതരായിരുന്നു.

Summary

St. Dominic's Higher Secondary School in Sreekrishnapuram, Palakkad, has launched a pioneering year-long project titled 'Net Zero St. Dominic's' as part of the UN's 'Race to Zero' campaign to become Kerala's first 100% environmentally literate school.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com