കുതറി ഓടിയ കുതിര ഭീതി പരത്തി; വാഹനങ്ങള്‍ തകര്‍ത്തു, വഴിയാത്രക്കാരന് പരിക്ക്, വിഡിയോ

A horse that ran away caused panic; destroyed vehicles, injured a passerby, video
കുതറി ഓടിയ കുതിര
Edited By:
Updated on
1 min read

തൃശൂര്‍: ഉടമയുടെ കൈയ്യില്‍ നിന്ന് കുതറി ഓടിയ കുതിര ചെറുതുരുത്തിയില്‍ ഭീതി പരത്തി. ചെറുതുരുത്തി കൊച്ചിന്‍ പാലം മുതല്‍ ചെറുതുരുത്തി ടൗണിലൂടെ നെടുമ്പര വരെയാണ് കുതിര ഓടിയത്. വാഹനങ്ങള്‍ തകര്‍ത്തു ഓടിയ കുതിര വഴി യാത്രക്കാരനെയും പരിക്കേല്‍പ്പിച്ചു.

A horse that ran away caused panic; destroyed vehicles, injured a passerby, video
കാന്തപുരത്തിന്റെ പ്രസ്താവനയിലെ ചാനല്‍ ചര്‍ച്ച; വസ്തുതകള്‍ തെറ്റായി പ്രചരിപ്പിച്ചു, അവതാരകയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

നെടുമ്പര സ്വദേശിയുടെ കുതിരയാണ് ചെറുതുരുത്തിയില്‍ ഭീതി പരത്തിയത്. കുതിര ജനങ്ങളുടെയും വാഹനങ്ങളുടെയും ഇടയിലൂടെ അതിവേഗത്തില്‍ ഓടി. ഇതിനിടെ വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഇരുചക്ര വാഹന യാത്രക്കാര്‍ക്കും പരിക്കേറ്റു.

നെടുമ്പര ഭാഗത്തേക്ക് ആറ്റൂരില്‍ നിന്നും പോവുകയായിരുന്ന ആറ്റൂര്‍ മനപ്പടി നരവം കുന്നത്ത് വീട്ടില്‍ രതീഷിന് (35) കുതിരയുടെ ആക്രമണത്തില്‍ പരിക്കേറ്റു. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ചേലക്കര പങ്ങാരപ്പിള്ളി സ്വദേശി മോഹനന്റെ ഓട്ടോടാക്‌സി തകര്‍ത്തു. ചെറുതുരുത്തി എസ് ഐ ജമാലുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയാണ് കുതിരയെ പിടിച്ചു കെട്ടിയത്.

A horse that ran away caused panic; destroyed vehicles, injured a passerby, video
'പരാതിയുണ്ടെങ്കിലും സിപിഎമ്മുകാര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് തന്നെ വോട്ട് ചെയ്യണം'; പിണറായി വിജയനെ പിന്തുണച്ച് എംഎ ബേബി
A horse that ran away caused panic; destroyed vehicles, injured a passerby, video
സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്
Summary

A horse that ran away caused panic; destroyed vehicles, injured a passerby, video

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com