ചാലക്കുടിയിൽ സ്കൂൾ കെട്ടിടം ഇടിഞ്ഞുവീണു; അവധിയായതിനാൽ ഒഴിവായത് വൻ ദുരന്തം

പാർക്ക് ചെയ്തിരുന്ന സ്കൂൾ ബസിന് കേടുപാടുകൾ
Chalakudy School Building Collapse
Chalakudy School Building Collapse
Edited By:
Updated on
1 min read

ചാലക്കുടി: മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി കെട്ടിടത്തോട് ചേർന്ന് വലിയ തോതിൽ മണ്ണെടുത്ത് കുഴിയെടുത്തതിനെ തുടർന്ന് ചാലക്കുടി ചായ്പൻകുഴി ഗവൺമെന്റ് യുപി സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം നിലംപൊത്തി. സ്കൂളിന് അവധിയായിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. കെട്ടിടാവശിഷ്ടങ്ങൾ വീണ് സ്കൂൾ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന സ്കൂൾ ബസിന് കേടുപാടുകൾ സംഭവിച്ചു. റോഡ് നിർമ്മാണത്തിനായി സ്കൂൾ കെട്ടിടത്തിന്റെ അടിത്തറയോട് ചേർന്ന് വൻ ആഴത്തിൽ കുഴിയെടുത്തതാണ് കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണ്ണമായും ഇടിഞ്ഞു താഴേക്ക് വീഴാൻ കാരണമായത്.

റോഡ് പണി ആരംഭിച്ചതുമുതൽ അപകടസാധ്യത കണക്കിലെടുത്ത് ഈ ഭാഗത്തുള്ള ക്ലാസ് മുറികളിൽ വിദ്യാർഥികളെ ഇരുത്താറില്ലായിരുന്നു. എന്നാൽ, നിലവിൽ കുട്ടികൾ പഠിക്കുന്ന മറ്റ് ക്ലാസ് മുറികൾക്ക് തൊട്ടടുത്തേക്കാണ് കെട്ടിടഭാഗം തകർന്നു വീണത്. പ്രവൃത്തിദിനങ്ങളിലായിരുന്നു അപകടമെങ്കിൽ വൻ ദുരന്തത്തിന് ഇത് ഇടയാക്കുമായിരുന്നു. മുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂൾ ബസിന്റെ ഒരു ഭാഗത്തേക്ക് കോൺക്രീറ്റ് പാളികളും മണ്ണും വീണാണ് വാഹനം തകർന്നത്. 2002-ൽ സാവിത്രി ലക്ഷ്മണന്റെ പ്രാദേശിക വികസന ഫണ്ട് (എംപി ഫണ്ട്) വിനിയോഗിച്ചാണ് തകർന്ന ഈ സ്കൂൾ കെട്ടിടം നിർമ്മിച്ചത്. സ്കൂൾ കെട്ടിടത്തിന്റെ ബലക്ഷയം കൃത്യമായി പരിശോധിക്കാതെ അശാസ്ത്രീയമായി മണ്ണെടുത്തതാണ് അപകടത്തിന് വഴിവെച്ചതെന്ന് നാട്ടുകാർ ആരോപിച്ചു

Chalakudy School Building Collapse
സനീഷ് കുമാർ ജോസഫിനെതിരായ വിജിലൻസ് കേസ്: പരാതിക്കാരന് ഫോണിലൂടെ വധഭീഷണി
Chalakudy School Building Collapse
മൂന്നാറിൽ തൊഴിലാളിക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്|VIDEO
Chalakudy School Building Collapse
വാലിൽ ഗുരുതര പരിക്ക്, വേദന തിന്ന് കാട്ടാന ചുറ്റിത്തിരിയുന്നു; രണ്ടാഴ്ചയായിട്ടും തിരിഞ്ഞുനോക്കാതെ വനംവകുപ്പ്
Summary

A major tragedy was averted on Friday when a portion of the building at Chaipankuzhi Government UP School near Chalakudy collapsed abruptly due to massive excavation works underway for the Hill Highway project

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com