തിരുവില്വാമലയിൽ 108 അടി ഉയരമുള്ള 'മഹാപിതൃ മോക്ഷം സ്തംഭം' ഒരുങ്ങുന്നു; ഒരു ലക്ഷം മൺ ശിരപിണ്ഡങ്ങൾ കൊണ്ട് ആവരണം ചെയ്യും

ശില്പി പി.വി. രാമചന്ദ്രന്റെ വിഭാവനം; മൂന്ന് വർഷത്തിനകം നിർമ്മാണം പൂർത്തിയാക്കുമെന്ന് സംഘാടകർ
108 Feet Maha Pithru Moksham Stambham.
മഹാപിതൃ മോക്ഷം സ്തംഭത്തിന്റെ നിർദിഷ്ട മാതൃക
Edited By:
Updated on
2 min read

തൃശൂർ: പിതൃക്കളുടെ ആത്മശാന്തിക്കായുള്ള പ്രാർത്ഥനകൾക്കും മൺമറഞ്ഞവരുടെ ഓർമ്മകൾക്കുമായി 108 അടി ഉയരമുള്ള ബൃഹത്തായ സ്മാരകം തൃശൂർ ജില്ലയിലെ തിരുവില്വാമലയിൽ നിർമ്മിക്കുന്നു. ഭാരതപ്പുഴയുടെ തീരത്ത് ചരിത്രപ്രസിദ്ധമായ ഐവർമഠം മഹാശ്മശാനം സ്ഥിതി ചെയ്യുന്ന പുണ്യഭൂമിയിലാണ് 'മഹാപിതൃ മോക്ഷം സ്തംഭം' എന്ന പേരിൽ ഈ വിസ്മയ സ്മാരകം ഒരുങ്ങുന്നത്.

മഹാപിതൃ മോക്ഷം സ്തംഭം എന്ന പേരില്‍ നിര്‍മിക്കുന്ന സ്മാരകത്തിന് 108 അടി ഉയരവും 40 അടി വീതിയുമുണ്ടാകും. ഒരു ലക്ഷം മണ്‍ ശിരപിണ്ഡങ്ങള്‍ കൊണ്ട് സ്തംഭം ആവരണം ചെയ്യാനാണ് പദ്ധതി. വിവിധ മനുഷ്യഗോത്രങ്ങളെയും സമൂഹങ്ങളെയും പ്രതിനിധീകരിക്കുന്ന, ആദിമനുഷ്യര്‍ മുതല്‍ ഇന്നുവരെയുള്ള മനുഷ്യരുടെ മുഖങ്ങളുടെ വിപുലമായ രൂപവിന്യാസമായിരിക്കും സ്മാരകത്തിന്റെ പ്രധാന സവിശേഷതയെന്ന് പദ്ധതിയുടെ സംഘാടകര്‍ പറയുന്നു.

108 Feet Maha Pithru Moksham Stambham.
നൂറ്റാണ്ടുകളുടെ ഇഴയടുപ്പവുമായി കല്ലഞ്ചിറ കൈത്തറി; ഓണവിപണിയിൽ തിരക്കേറി പെരുവെമ്പിലെ നെയ്ത്ത് ഗ്രാമം

പ്രശസ്ത ശില്‍പി പി.വി. രാമചന്ദ്രനാണ് സ്മാരകത്തിന്റെ ആശയം വിഭാവനം ചെയ്തിരിക്കുന്നത്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ശ്രീ വല്‍സം ഗസ്റ്റ് ഹൗസ് സമുച്ചയത്തിലെ 51 അടി ഉയരമുള്ള മരപ്രഭു ശില്‍പം ഉള്‍പ്പെടെ നിരവധി ശ്രദ്ധേയമായ സൃഷ്ടികളുടെ ശില്‍പിയാണ് അദ്ദേഹം.

108 അടി എന്ന അളവിന് വാസ്തുവില്‍ വലിയ പ്രാധാന്യമുണ്ടെന്ന് രാമചന്ദ്രന്‍ പറഞ്ഞു. വാസ്തുവില്‍ മാത്രമല്ല, മറ്റ് ശാസ്ത്രശാഖകളിലും 108 എന്ന സംഖ്യയ്ക്ക് പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഐവര്‍മഠത്തിന്റെ ആത്മീയവും സാംസ്‌കാരികവുമായ പൈതൃകത്തിന്റെ പ്രതീകമായാണ് സ്മാരകം വിഭാവനം ചെയ്തിരിക്കുന്നത്. പിതൃക്കളുടെ അനുസ്മരണം, മനുഷ്യജീവിതത്തിന്റെ ക്ഷണികത, മരണാനന്തര ജീവിതവുമായി ബന്ധപ്പെട്ട സങ്കല്‍പങ്ങള്‍ എന്നിവയെ ഒരുമിച്ച് അവതരിപ്പിക്കുന്നതായിരിക്കും സ്മാരകം. വിവിധ കാരണങ്ങളാല്‍ മരണമടഞ്ഞവരുടെ സ്മരണയ്ക്കും അവരുടെ മോക്ഷത്തിനായി പ്രാര്‍ഥിക്കുന്നതിനുമുള്ള ഇടമായും ഇത് വിഭാവനം ചെയ്തിട്ടുണ്ടെന്ന് ശില്‍പി പറഞ്ഞു.

108 Feet Maha Pithru Moksham Stambham.
ഓണത്താളം കൊട്ടിക്കയറുമ്പോൾ ഉണരുന്ന വീര്യം; സ്വരാജ് റൗണ്ട് ഇന്നും തേടുന്നു ആ പഴയ 'ചാത്തുണ്ണിപ്പുലി'യെ

ഭാരതപ്പുഴയുടെ തീരത്തുള്ള സാംസ്‌കാരികവും ആത്മീയവുമായ കേന്ദ്രമായ തിരുവില്വാമലയില്‍ സ്മാരകത്തിനായി അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് പദ്ധതി ചെയര്‍മാന്‍ രമേഷ് കോറപ്പത്ത് പറഞ്ഞു. മൂന്ന് വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കി രാജ്യത്തിന് സമര്‍പ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ആത്മീയ നേതാക്കള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രതിനിധികള്‍, പ്രമുഖ വ്യക്തികള്‍, പൊതുജനങ്ങള്‍ എന്നിവരടങ്ങിയ വിപുലമായ കമ്മിറ്റിയാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. അടുത്തിടെ ഐവര്‍മഠത്തില്‍ നടന്ന ചടങ്ങിലാണ് പദ്ധതിക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്.

108 Feet Maha Pithru Moksham Stambham.
ഇപ്പോഴുമുണ്ട്, മരിക്കാത്ത ഓർമ്മകളുടെ ഫ്ലാഷിൽ ജീവിതം അടയാളപ്പെടുത്തിയ ആ മൂന്ന് ക്യാമറകൾ

മരിച്ചവരുടെ അനുസ്മരണത്തെയും പിതൃസ്മരണയുമായി ബന്ധപ്പെട്ട സാംസ്‌കാരിക ബോധത്തെയും ബന്ധിപ്പിക്കുന്ന ഈ സ്മാരകം തിരുവില്വാമലയെ ആഗോള തീര്‍ഥാടന ഭൂപടത്തില്‍ ശ്രദ്ധേയമായ സ്ഥാനത്തേക്ക് ഉയര്‍ത്താന്‍ സഹായിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

സ്മാരകം പൂര്‍ത്തിയായ ശേഷം ഇതിന്റെ ചെറിയ പതിപ്പ് ഐക്യരാഷ്ട്രസഭയുടെ മ്യൂസിയത്തില്‍ സ്ഥാപിക്കാനും സംഘാടകര്‍ പദ്ധതിയിടുന്നുണ്ട്

108 Feet Maha Pithru Moksham Stambham.
നീലപ്പട്ടുടുത്ത് മൂന്നാറിന്റെ ചൊക്രമുടി: 12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നീലക്കുറിഞ്ഞി വസന്തം|VIDEO
108 Feet Maha Pithru Moksham Stambham.
മാവേലിയും പുലിവേഷവുമായി വനിതകൾ; കാസർകോട് ബേഡടുക്കയിൽ വേറിട്ട ഓണാഘോഷം
108 Feet Maha Pithru Moksham Stambham.
നഗരവീഥികളിൽ പെയ്തിറങ്ങിയ മാതൃത്വം; ഭ്രാന്തെടുത്ത് ഓടിയ മകനു പിന്നാലെ അലഞ്ഞുതീർന്ന ലക്ഷ്മി അമ്മാളുടെ ജീവിതം
Summary

A unique 108-foot-tall memorial dedicated to ancestral remembrance and spiritual salvation, titled 'Maha Pithru Moksham Stambham', is set to be constructed at Thiruvilwamala in Thrissur, home to the historically significant Ivor Madom crematorium.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com