

തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് മുന്നിലേക്ക് ചാടി വയോധികൻ മരിച്ചു. പുത്തൂർ പൊന്നൂക്കര സ്വദേശി ശശാങ്കൻ (61) ആണ് മരിച്ചത്. തൃശ്ശൂർ കുറുപ്പം റോഡിലെ പ്രമുഖ ഹാർഡ്‌വെയർ ഷോപ്പിലെ ജീവനക്കാരനാണ് ഇയാൾ. കണ്ണൂർ - ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തി യാത്രക്കാരെ കയറ്റിയ ശേഷം മുന്നോട്ട് എടുത്ത സമയത്താണ് സംഭവം. രണ്ടാമത്തെ പ്ലാറ്റ്‌ഫോമിൽ നിൽക്കുകയായിരുന്ന ശശാങ്കൻ പെട്ടെന്ന് റെയിൽവേ ട്രാക്കിലേക്ക് ചാടുകയായിരുന്നു.
കുറച്ചു ദിവസങ്ങളായി ഇയാൾ ജോലിക്കെത്തിയിരുന്നില്ലെന്ന് സഹപ്രവർത്തകർ പറയുന്നു. കുടുംബപ്രശ്നങ്ങളാണോ അതോ മറ്റ് സാമ്പത്തിക അസ്വസ്ഥതകളാണോ സംഭവത്തിന് പിന്നിലെന്ന് വ്യക്തമല്ല. സംഭവത്തിൽ തൃശ്ശൂർ റെയിൽവേ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു. പരേതനായ ശശാങ്കന് ഭാര്യയും ഒരു മകനുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates