വയനാട് വനമേഖലയിൽ വയോധികയുടെ മൃതദേഹം; 40 ദിവസമായി കാണാതായ ആദിവാസി സ്ത്രീ തങ്കിയുടേതെന്ന് സംശയം

മൃതദേഹത്തിൽ കണ്ടെത്തിയത് തങ്കി ധരിച്ചിരുന്നതിന് സമാനമായ വള. സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തുമെന്ന് പൊലീസ്
Forest Body Found Thanki
Forest Body Found Thanki
Edited By:
Updated on
1 min read

കൽപ്പറ്റ: വയനാട് കുറിച്യാട് റിസർവ് വനമേഖലയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ 40 ദിവസത്തോളമായി പ്രദേശത്തുനിന്ന് കാണാതായിരുന്ന വടക്കനാട് പള്ളിവയൽ സ്വദേശിനി തങ്കി (67)യുടേതാണ് മൃതദേഹമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വനത്തിനുള്ളിൽ വ്യാഴാഴ്ച നടത്തിയ തെരച്ചിലിനിടയിലാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

Forest Body Found Thanki
കാസർകോടിന്റെ പ്രകൃതിഭംഗി തൊട്ടറിയാൻ 'പൊസഡി ഗുംപെ'; വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാൻ ഡിടിപിസി

മൃതദേഹം തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിലാണെന്നും പോസ്റ്റ്‌മോർട്ടം നടപടികൾക്കും ഡിഎൻഎ പരിശോധനയ്ക്കും ശേഷമേ ആളെ ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂവെന്നും പൊലീസ് അറിയിച്ചു. എന്നാൽ തങ്കി സ്ഥിരമായി ധരിച്ചിരുന്നതിന് സമാനമായ വള മൃതദേഹത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് നൂൽപ്പുഴ പഞ്ചായത്ത് അംഗം അനിൽകുമാർ വ്യക്തമാക്കി.

Forest Body Found Thanki
ഒറ്റപ്പാലത്ത് ഫ്ലാറ്റിലെ ലിഫ്റ്റിൽ കുടുങ്ങിയ വനിതാ ഡോക്ടറെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

കഴിഞ്ഞ ജൂലൈ 30-നാണ് പള്ളിവയലിലെ വീട്ടിൽ നിന്ന് തങ്കിയെ ദുരൂഹ സാഹചര്യത്തിൽ കാണാതാകുന്നത്. ബന്ധുക്കളുടെ പരാതിയിൽ പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് വനമേഖലയിലും പരിസരങ്ങളിലും ദിവസങ്ങളോളം വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. പരിശോധനയ്ക്കായി സ്നിഫർ ഡോഗിന്റെ സേവനം ലഭ്യമാക്കുകയും വനത്തിനുള്ളിലെ ജലാശയങ്ങളിലും പുഴകളിലും പരിശോധന നടത്തുകയും ചെയ്തെങ്കിലും ഇവരെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. ഇതിനിടയിലാണ് വ്യാഴാഴ്ച വനത്തിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തുന്നത്.

Forest Body Found Thanki
പെരുന്തച്ചന്റെ വിസ്മയ ശിൽപം ചോർന്നൊലിക്കുന്നു; വടക്കുന്നാഥനിലെ കൂത്തമ്പലം അവഗണനയിൽ

തങ്കിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഉയർന്ന ദുരൂഹതകൾക്കിടെ അവരുടെ കൊച്ചുമകൻ സുധീഷിനെ (28) സമീപത്തെ വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് വലിയ ചർച്ചയായിരുന്നു. തങ്കിയെ കാണാതായ സംഭവത്തിൽ സുധീഷിനെ പൊലീസ് വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് പിന്നാലെ സുധീഷിനെ കാണാതാവുകയും പിന്നീട് കാടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. കൊച്ചുമകന്റെ അസ്വാഭാവിക മരണവും ഇപ്പോൾ വയോധികയുടെ മൃതദേഹം കണ്ടെത്തിയതും കേസിന്റെ ദുരൂഹത ഇരട്ടിയാക്കിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ഫോറൻസിക് പരിശോധനകൾക്ക് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് അന്വേഷണസംഘം അറിയിച്ചു.

Forest Body Found Thanki
ചൈനയുടെ ആഗോള പട്ട് കുത്തക തകർക്കാൻ പാലക്കാടൻ വിത്തുകൾ; 'മേരാ ദേശ് മേരാ രേഷ്മം' പദ്ധതിയിൽ ജില്ലയും
Forest Body Found Thanki
ഇളനീരിൽ നിന്ന് വീര്യമേറിയ വൈൻ; പേറ്റന്റ് നേടിയിട്ടും വിൽക്കാനാവില്ല; 22 വർഷമായി സർക്കാർ കനിവ് കാത്ത് കർഷകൻ
Forest Body Found Thanki
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; നാല് പശ്ചിമ ബംഗാൾ സ്വദേശികൾ പിടിയിൽ
Summary

The decomposed body of an elderly woman was recovered from the Kurichyad reserve forest area in Wayanad on Thursday, triggering strong suspicion that it belongs to 67-year-old Thanki, an adivasi woman from Pallivayal in Vadakkanad who had been missing for around 40 days

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com