ആദി എഴുതിയ കവിത‘ദായമ്മക്കൈ’

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
ആദി എഴുതിയ കവിത‘ദായമ്മക്കൈ’
Author:
Updated on: 
1 min read

“മാത കൊണ്ടോയിനെല്ലാ

ഓളെ”

കാട് കരിവാളിക്കുമ്പോ

ദായമ്മ1

മാതായ്ക്ക്

പൂവിടും

ആറടി മണ്ണ്

വെട്ടും

“തണ്ണി കുടീ

പെണ്ണേ”

ദായമ്മ കൈനീട്ടും

ചരടെടുത്ത് ലീക്കം2

വരിഞ്ഞുകെട്ടും

ദായമ്മ

കൈ രണ്ടും പിന്നോട്ടാഞ്ഞ്

പിടിച്ചും

മുടി തോള്‍ വഴി

വായില്‍ ചീകിയും

പിന്തായമ്മ3

ദായമ്മയ്യില്‍

പനയോല

ദായമ്മക്കയ്യില്‍

ഓളെ ലീക്കം

ഒരു കൊച്ചുകുഞ്ഞ്

നൂല് കെട്ടി പനയോലകെട്ടി

മുറിയുമ്പോ,

ഓള് പെറുന്നു

ചോപ്പ് കുഞ്ഞ്

“അനങ്ങാതെ കൊച്ചേ”

പിന്തായമ്മ ഓളെ

വാ പൊത്തും,

കൈ രണ്ടും കെട്ടും

കാട് കരയും,

മരങ്ങള്‍ കാറ്റില്‍

ഉറക്കം എണീക്കും

ഇല കൊഴിച്ച്

കോട്ടുവാ വിടും

ദായമ്മക്കയ്യില്‍

ലീക്കം, ചോര

“ഒയ്‌ പൊട്ട4, ഉറങ്ങക്കൂടാതെ”

ദായമ്മ മോത്ത് തട്ടും

ചെമല ചേലയില്‍

ചോരയൊലിച്ച്

കിടപ്പാണ് ഓള്

നേരം പെലരുമ്പോഴേക്ക്

മാതാ ഓളെ കൊണ്ടോയിക്ക്

കുഴീല്‍ വെയ്ക്കുമ്പോ

ചെമല നിറമാണ് ഓക്ക്

കിഴക്ക് ചോക്കും നേരം

ഓള്‍ കൂടുതല്‍ ചോക്കും

അടുത്ത് ഓള്

പെറ്റ ചോപ്പ് കുഞ്ഞ്-

ചീവനറ്റ്

ഓളെ

കാലിന്റെടയിലെ

രഹസ്യം - ചോന്ന് ചോന്ന്.

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
ആദി എഴുതിയ കവിത‘ദായമ്മക്കൈ’
മിത്ര നീലിമ എഴുതിയ കവിത: സമ്മുഖ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER