'സോപാനം'- ടി.പി. രാജീവന്‍ എഴുതിയ കവിത

ആരോ പാടുന്നുണ്ട്ആരാണെന്നറിയില്ലഎവിടുന്നാണെന്നും,ആരോ പാടുന്നുണ്ട്.
'സോപാനം'- ടി.പി. രാജീവന്‍ എഴുതിയ കവിത
Updated on: 
1 min read

ആരോ പാടുന്നുണ്ട്
ആരാണെന്നറിയില്ല
എവിടുന്നാണെന്നും,
ആരോ പാടുന്നുണ്ട്.

മകരക്കുളിരിന്നടുത്ത 
ചില്ലയില്‍ നിന്നാവാം
നഗരച്ചൂടിന്‍ മടുത്ത 
വില്ലയില്‍ നിന്നാവാം
തെരുവിന്‍ തിണ്ണയില്‍ നിന്നാവാം 
വയലിന്‍ കാവല്‍ക്കുരലാകാം
ജയിലിന്‍ വിയര്‍പ്പു കണമാകാം
ചുടലക്കാട്ടിലെ നിഴലാകാം
ആരോ പാടുന്നുണ്ട്.

തനിച്ചു കൊയ്യും പെണ്ണാണോ
മരണം കൊത്തിയ കിളിയാണോ
വിരഹം പെയ്യും മുകിലാണോ
മയിലിന്‍ മുദ്രച്ചുവടാണോ
ആരോ പാടുന്നുണ്ട്
എവിടെയോ 
ആരോ പാടുന്നുണ്ട്.

താരകള്‍ പാടുംപാട്ടല്ല
കാറ്റിന്‍ രാഗക്കൂട്ടല്ല
തിര തന്‍ താളപ്പടവല്ല
താഴ്വാരത്തിന്‍ കൃതിയല്ല
ആരോ പാടുന്നുണ്ട്
എങ്ങോ
ആരോ പാടുന്നുണ്ട്.

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER