അല്ലെങ്കില്‍: ടിപി വിനോദ് എഴുതിയ കവിത

അല്ലെങ്കില്‍ വേണ്ട, സ്‌നേഹം ഒരു ഓട്ടോറിക്ഷായാത്രയാണെന്ന് തോന്നിയിട്ടുള്ളവര്‍ വായിച്ചാലേഅര്‍ത്ഥമുണ്ടാവൂ ഇതിന്.
അല്ലെങ്കില്‍: ടിപി വിനോദ് എഴുതിയ കവിത
Updated on: 
1 min read

സ്‌നേഹം ഒരു ഓട്ടോറിക്ഷായാത്രയാണെന്ന് 
തോന്നിയിട്ടില്ലാത്തവര്‍ 
തുടര്‍ന്ന് വായിച്ചാല്‍ മതി, ഇത്.

അല്ലെങ്കില്‍ വേണ്ട, 
സ്‌നേഹം ഒരു ഓട്ടോറിക്ഷായാത്രയാണെന്ന് 
തോന്നിയിട്ടുള്ളവര്‍ വായിച്ചാലേ
അര്‍ത്ഥമുണ്ടാവൂ ഇതിന്.

അല്ലെങ്കിലും ഏത് യാത്രയാണ്
തോന്നലുകളുടെ 
കേവല സ്ഥാനാന്തരമല്ലാത്തത്?

സ്‌നേഹത്തിലേക്കും 
ഓട്ടോറിക്ഷയിലേക്കും 
തിരികെ വരാം, 
ധൃതിയുണ്ടെങ്കില്‍ 
ഓട്ടോ പിടിച്ചുതന്നെ വരാം.

എത്ര സഞ്ചാരങ്ങളാണ് 
ഒരേസമയം 
സ്‌നേഹത്തില്‍.

ഓട്ടോറിക്ഷയിലും അതുപോലെ.

ഒരിക്കലുമൊന്നാകാനിടയില്ലാത്ത  പാട്ടുകള്‍
ഓട്ടോ ഓടിക്കുന്നയാളും 
പിറകിലിരിക്കുന്നയാളും 
ഇയര്‍ഫോണ്‍ വെച്ച് കേള്‍ക്കുന്നതുപോലെ,

സ്‌നേഹത്തില്‍, 
സഞ്ചാരത്തില്‍, 
സംഗീതത്തില്‍,

അല്ലെങ്കില്‍....

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER