'ഊമകളുടെ സമൂഹം'- വിആര്‍ സന്തോഷ് എഴുതിയ കവിത

'ഊമകളുടെ സമൂഹം'- വിആര്‍ സന്തോഷ് എഴുതിയ കവിത

അവയ്ക്ക് പരാതി പറയാന്‍ആരുമില്ലാത്തതിനാല്‍ജനിച്ചതിനും ജീവിച്ചതിനും തെളിവില്ലാതെമറഞ്ഞുപോകുന്നു
Published on

പുഴയില്‍ കഴിയുമ്പോള്‍
മീനുകളെ പിടിച്ച്
ഭക്ഷണമാക്കുന്നു
ആകാശത്തു കഴിയുമ്പോള്‍
പക്ഷികളെ പിടിച്ച്
കൂട്ടിലിടുന്നു
മൃഗങ്ങളേയും ഇതുതന്നെ ചെയ്യുന്നു
അവയ്ക്ക് പരാതി പറയാന്‍
ആരുമില്ലാത്തതിനാല്‍
ജനിച്ചതിനും ജീവിച്ചതിനും തെളിവില്ലാതെ
മറഞ്ഞുപോകുന്നു
റേഷന്‍ കാര്‍ഡും
മേല്‍വിലാസവുമുള്ള ഒരാള്‍
ചിലപ്പോള്‍ മീനാകുന്നു
ചിലപ്പോള്‍ പക്ഷി
ചിലപ്പോള്‍ മൃഗം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com