പാദമുദ്ര
പതിച്ചുപോകുന്ന
നോട്ടം
സ്വപ്നം ഒറ്റുന്ന,
ഭയത്തിന്റെ കുളമ്പടിയുമായി
തിരസ്‌കരിക്കപ്പെട്ടൊരു കൂട്ടം
അനുഗമിക്കുന്ന കരുത്ത്
കറുത്തവന്‍,
വേദനക്കാറ്റടിച്ച് ജ്വലിക്കുന്ന
രണ്ട് സൂര്യന്‍
അവന്റെ കണ്ണുകള്‍
അവന്റെ വിരലുകള്‍ക്കിടയില്‍
സൂക്ഷ്മതന്ത്രങ്ങള്‍കൊണ്ട് നാം നെയ്ത
ചരിത്രം കത്തിയമരുന്നു.
ഭൂതകാല കുളിരുകളല്ല,
ജീവിതം പൊള്ളിയടര്‍ന്ന
സത്യങ്ങള്‍.
കേള്‍ക്കരുതവനെ.
കരുത്തിനെ വാലിലേക്കാവാഹിച്ച്
എഴുന്നേല്‍ക്കും നാഗമവന്‍
അല്ല,
നമ്മുടെ ഭാഷയല്ല.
മൂര്‍ച്ചകൊണ്ട്
ചങ്ങലയറുക്കുന്ന
യുക്തി.
സത്യമാണ് ചങ്ങാതിമാരെ,
കാലില്‍ തീയുള്ളൊരുവന്‍
നഗരം ചുറ്റാനിറങ്ങിയിട്ടുണ്ട്.
അവന്റെ ഭാഷ
കേട്ടുപോകരുത്...
ഹൃദയം പതറുമ്പോഴും
കാഞ്ചിയില്‍ വിരലമര്‍ത്താന്‍
ശീലിക്കുകതന്നെ വേണം...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates