ആദ്യ ചിത്രം റിലീസിന് ഒരുങ്ങവെ യുവസംവിധായകന് ദാരുണാന്ത്യം

തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ശങ്കറിന്റെ സംവിധാന സഹായിയായി പ്രവർത്തിക്കുകയായിരുന്നു
ആദ്യ ചിത്രം റിലീസിന് ഒരുങ്ങവെ യുവസംവിധായകന് ദാരുണാന്ത്യം
Updated on: 
1 min read

തമിഴ് യുവ സംവിധായകൻ എവി അരുൺ പ്രശാന്ത് വാഹനാപകടത്തിൽ അന്തരിച്ചു. കോയമ്പത്തൂര്‍ മേട്ടുപാളയത്തുവെച്ചാണ് അപകടമുണ്ടായത്. അരുൺ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അണ്ണൂര്‍ സ്വദേശിയായ അരുണിന്റെ ആദ്യ ചിത്രം റിലീസിന് ഒരുങ്ങവെയാണ് ദാരുണാന്ത്യം. 

തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ശങ്കറിന്റെ സംവിധാന സഹായിയായി പ്രവർത്തിക്കുകയായിരുന്നു.  നടന്‍ ജി.വി. പ്രകാശ് കുമാര്‍ നായകനാക്കി ഒരുക്കി റൊമാന്റിക് ഫാന്റസി മൂവി 4 ജിയിലൂടെയാണ് സ്വതന്ത്രസംവിധായകനായത്. 2016-ല്‍ ചിത്രീകരണം തുടങ്ങിയ സിനിമയാണ് അരുണ്‍ സംവിധാനം ചെയ്ത 4ജി. പല സാങ്കേതിക കാരണങ്ങളാല്‍ റിലീസ് നീണ്ടു പോകുകയായിരുന്നു. ആദ്യ സിനിമ റിലീസിനൊരുങ്ങുന്ന ഘട്ടത്തിലാണ് അരുണിന്റെ അപ്രതീക്ഷിതമായ വേര്‍പാട്. വേല്‍രാജ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന സിനിമയില്‍ ഗായത്രി സുരേഷും സതീഷും പ്രധാന കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com