ചെമ്പന്റെ മറിയത്തിന് പിറന്നാൾ; ആശംസയുമായി താരം

മറിയത്തിനൊപ്പമുള്ള രസകരമായ ചിത്രത്തിനൊപ്പമാണ് താരം ആശംസ അറിയിച്ചത്
ചെമ്പന്റെ മറിയത്തിന് പിറന്നാൾ; ആശംസയുമായി താരം
Updated on: 
1 min read

പ്രിയതമ മറിയത്തിന് പിറന്നാൾ ആശംസകളുമായി നടൻ ചെമ്പൻ വിനോദ്. മറിയത്തിനൊപ്പമുള്ള രസകരമായ ചിത്രത്തിനൊപ്പമാണ് താരം ആശംസ അറിയിച്ചത്. ഹാപ്പിയസ്റ്റ് ബർത്ത്ഡേ മൈ ലവ് എന്നാണ് താരം കുറിച്ചത്. സിനിമ താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് മറിയത്തിന് പിറന്നാൾ ആശംസ അറിച്ചിരിക്കുന്നത്. നടന്‍ വിനയ് ഫോര്‍ട്ട്, മിഥുൻ, കൃഷ്ണപ്രഭ തുടങ്ങിയ താരങ്ങളും മറിയത്തിന് ജന്മദിനാശംസ നേര്‍ന്നിട്ടുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 

Happiest birthday my love

A post shared by Chemban Vinod Jose (@chembanvinod) on

ലോക്ക്ഡൗണിന് ഇടയിലാണ് ചെമ്പൻ വിനോദ് മറിയത്തെ മിന്നു ചാർത്തുന്നത്. എന്നാൽ വിവാഹത്തിന് ശേഷം ഇരുവർക്കും സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. പ്രായക്കൂടുതലാണ് ചിലരെ ചൊടിപ്പിച്ചത്. ഇരുവരും തമ്മിൽ 17 വയസിന്റെ വ്യത്യാസമുണ്ടായിരുന്നു. എന്നാൽ വിമർശനങ്ങളൊന്നും പുതുമോടികളെ ബാധിച്ചിരുന്നില്ല. കോട്ടയം സ്വദേശിയാണ് മറിയം. സൈക്കോളജിസ്റ്റായ മറിയം സുമ്പ ട്രൈനര്‍ കൂടിയാണ്. 

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചുരുളിയാണ് ചെമ്പൻ വിനോദിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. അമ്പിളി എസ് രംഗന്‍ ഒരുക്കുന്ന ഇടി മഴ കാറ്റും റിലീസിന് ഒരുങ്ങുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com