നടി അന്ന കരീന അന്തരിച്ചു

ഫ്രഞ്ച് നവതരംഗം സിനിമയുടെ ഐക്കണ്‍ താരമായിരുന്നു അന്ന കരീന
നടി അന്ന കരീന അന്തരിച്ചു
Updated on: 
1 min read

പാരിസ്; പ്രമുഖ ഫ്രഞ്ച് നടി അന്ന കരിന അന്തരിച്ചു. 79 വയസായിരുന്നു. അര്‍ബുദ ബാധയെത്തുടര്‍ന്ന് പാരിസ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. ഫ്രഞ്ച് നവതരംഗം സിനിമയുടെ ഐക്കണ്‍ താരമായിരുന്നു അന്ന കരീന. 

നവതരംഗ സിനിമകളുടെ സംവിധായകനുമായ ജീന്‍ ലൂക് ഗൊഡാര്‍ഡുമായി ചേര്‍ന്ന് നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗൊഡാര്‍ഡിന്റെ മുന്‍ ഭാര്യ കൂടിയാണ് അന്ന. അദ്ദേഹത്തിന്റെ ഏഴ് സിനിമകളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്.1960 കളിലാണ് അന്ന ഫ്രഞ്ച് നവധര സിനിമകളില്‍ സജീവമാകുന്നത്.  

അമേരിക്കന്‍ സംവിധായകന്‍ ഡെന്നീസ് ബെറിയാണ് അന്നയുടെ ഇപ്പോഴത്തെ ഭര്‍ത്താവ്. ഗായികയും എഴുത്തുകാരിയും കൂടിയാണ് അന്ന. വീവ് ര്‍ ഒന്‍സെംബ്ല് എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. ഫ്രഞ്ച് സിനിമ അനാഥമായി എന്നാണ് മരണവാര്‍ത്ത അറിഞ്ഞ് സാംസ്‌കാരിക മന്ത്രി ഫ്രഞ്ച് റീസ്റ്റര്‍ ട്വീറ്റ് ചെയ്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com