നടി വിഷ്ണുപ്രിയ വിവാഹിതയായി; ചിത്രങ്ങള്‍ കാണാം

നിര്‍മാതാവും സംവിധായകനുമായ ഈസ്റ്റ്‌കോസ്റ്റ് വിജയന്റെ മകന്‍ വിനയ് വിജയനാണ് വരന്‍
നടി വിഷ്ണുപ്രിയ വിവാഹിതയായി; ചിത്രങ്ങള്‍ കാണാം
Updated on: 
2 min read

മലയാളത്തിലെ യുവനടിയും നര്‍ത്തകിയുമായ വിഷ്ണുപ്രിയ വിവാഹിതയായി. നിര്‍മാതാവും സംവിധായകനുമായ ഈസ്റ്റ്‌കോസ്റ്റ് വിജയന്റെ മകന്‍ വിനയ് വിജയനാണ് വരന്‍. ആലപ്പുഴ കാംലറ്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍വെച്ച് ഇന്നാണ് ഇരുവരും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. 29 ന് തിരുവനന്തപുരത്ത് അല്‍ സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് വിവാഹസല്‍ക്കാരം നടക്കും. 

താരത്തിന്റെ ഹല്‍ദി ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. വിവാഹ നിശ്ചയ ചിത്രങ്ങള്‍ വിഷ്ണുപ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. കഴിഞ്ഞ ആഴ്ച വിവാഹത്തിന് 9 ദിനങ്ങള്‍ മാത്രം എന്ന് കുറിച്ചുകൊണ്ട് വിനയ്‌ക്കൊപ്പമുള്ള ഒരു ചിത്രം നടിതന്നെ ഷെയര്‍ ചെയ്തിരുന്നു. 

2007ല്‍ ദിലീപ് നായകനായെത്തിയ സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിലൂടെയാണ് വിഷ്ണുപ്രിയ സിനിമയിലെത്തുന്നത്. പിന്നീട് പുറത്തിറങ്ങിയ കേരളോത്സവം, പെണ്‍പട്ടണം തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച വേഷങ്ങളില്‍ വിഷ്ണുപ്രിയ അഭിനയിച്ചു. നാങ്ക എന്ന ചിത്രത്തിലൂടെ തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com