നടൻ യോഗി ബാബു വിവാഹിതനായി; വധു മഞ്ജു 

വെല്ലൂര്‍ സ്വദേശിനിയായ മഞ്ജു ഭാർഗവിയാണ് വധു
നടൻ യോഗി ബാബു വിവാഹിതനായി; വധു മഞ്ജു 
Updated on: 
1 min read

തമിഴ് നടൻ  യോഗി ബാബു വിവാഹിതനായി. വെല്ലൂര്‍ സ്വദേശിനിയായ മഞ്ജു ഭാർഗവിയാണ് വധു. ചെന്നൈ തിരുട്ടാനിയിലെ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹചടങ്ങുകൾ. ഇന്ന് രാവിലെ നടന്ന ചടങ്ങുകളിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

സിനിമാരംഗത്തെ സുഹൃത്തുക്കൾക്കായി മാർച്ച് ആദ്യവാരം ചെന്നൈയിൽ വിവാഹവിരുന്ന് സംഘടിപ്പിക്കുമെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

രജനികാന്ത് നായകനായ ദർബാറാണ് യോഗി അഭിനയിച്ച തിയറ്ററിലെത്തിയ അവസാന ചിത്രം. മാരി ശെല്‍വരാജ് സംവിധാനം ചെയ്യുന്ന കര്‍ണൻ എന്ന സിനിമയിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com