പിങ്ക് സാരിയിൽ സുന്ദരിയായി സാക്ഷി അ​ഗർവാൾ; ചിത്രങ്ങൾ

സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ ​ഗ്ലാമറസ് ചിത്രങ്ങളും വർക്കൗട്ട് വിഡിയോകളും പോസ്റ്റ് ചെയ്യാറുണ്ട്
പിങ്ക് സാരിയിൽ സുന്ദരിയായി സാക്ഷി അ​ഗർവാൾ; ചിത്രങ്ങൾ
Updated on: 
2 min read

തമിഴ്‌, കന്നട, മലയാളം ചിത്രങ്ങളിലൂടെ തെന്നിന്ത്യയിൽ ശ്രദ്ധ നേടിയ താരമാണ് സാക്ഷി അ​ഗർവാൾ. തമിഴ് ബി​ഗ് ബോസിന്റെ മൂന്നാം സീസണിൽ മത്സരാർത്ഥിയായി എത്തിയതോടെ താരത്തിന് ആരാധക പിന്തുണ ഏറി. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ ​ഗ്ലാമറസ് ചിത്രങ്ങളും വർക്കൗട്ട് വിഡിയോകളും പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് താരത്തിന്റെ പുതിയ ചിത്രങ്ങളാണ്.

പിങ്ക് നെറ്റ് സാരിയിൽ അതീവ സുന്ദരിയാണ് സാക്ഷി അ​ഗർവാൾ. ബ്ലാക്ക് മെറ്റലിന്റെ ജിമിക്കി കമ്മൽ മാത്രമാണ് താരം അക്സസറീസായി ധരിച്ചിരിക്കുന്നത്. ചിത്രങ്ങൾ ആരാധകരുടെ മനസു കീഴടക്കുകയാണ്. താരത്തെ പുകഴ്ത്തി നിരവധിപേരാണ് കമന്റ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്ത ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലായിരുന്നു. നീല സാരിയിൽ അതീവ​ഗ്ലാമറസായിരുന്നു താരം.

ബിജുമേനോൻ, റോഷൻ മാത്യു എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ഒരായിരം കിനാക്കൾ എന്ന ചിത്രത്തിലാണ് സാക്ഷി അഭിനയിച്ചിട്ടുണ്ട്. കൂടാതെ രജനീകാന്തിന്റെ കാല, അജിത്തിന്റെ വിശ്വാസം തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളും താരം എത്തി. റായ് ലക്ഷ്മി നായികയാവുന്ന ഹൊറർ ചിത്രം സിൻഡ്രലയിലാണ് അവസാനം അഭിനയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com