റാമ്പ് വാക്കിനിടെ കുഴഞ്ഞു വീണു; മോഡലിന് ദാരുണാന്ത്യം

കാറ്റ് വാക്കിനിടെ സോറസ് റാമ്പില്‍ കുഴഞ്ഞുവീഴുകയായിരുന്നു
റാമ്പ് വാക്കിനിടെ കുഴഞ്ഞു വീണു; മോഡലിന് ദാരുണാന്ത്യം
Updated on: 
1 min read


 
സാവോ പോളോ: ബ്രസീലിലെ ഫാഷന്‍ ഷോയ്ക്കിടെ കുഴഞ്ഞുവീണ് പുരുഷ മോഡല്‍ മരിച്ചു. 26 കാരനായ ടെയില്‍സ് സോറസ് എന്ന മോഡലാണ് ദാരുണമായി മരിച്ചത്. സാവോ പോളോ ഫാഷന്‍ വീക്കിന്റെ അവസാന ദിവസമായ ശനിയാഴ്ചയാണ് സംഭവം

കാറ്റ് വാക്കിനിടെ സോറസ് റാമ്പില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നുവെന്നും സാവോ പോളോ ഫാഷന്‍വീക്ക് സംഘാടകര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. എന്നാല്‍ മരണകാരണം വ്യക്തമായിട്ടില്ല. സോറസ് ഷൂലെയ്‌സില്‍ തട്ടി വീഴുകയായിരുന്നെന്നാണ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഫാഷന്‍ ഷോ കാണാന്‍ എത്തിയവര്‍ കരുതിയത് വീഴ്ച പെര്‍ഫോര്‍മന്‍സിന്റെ ഭാഗമാണ് എന്നാണ്. പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ എത്തിയതോടെയാണ് 

കുഴഞ്ഞുവീണ ഉടന്‍തന്നെ ഡോക്ടര്‍മാരുടെ സംഘം ടെയില്‍സിനെ പരിശോധിച്ചിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com