കുഞ്ഞ് ചീരു എത്തിയിട്ട് നൂറു ദിനങ്ങൾ, ആശംസയുമായി കുട്ടി ആരാധിക; നന്ദി പറഞ്ഞ് മേഘ്‌ന

നൂറു ദിവസം പൂര്‍ത്തിയാക്കിയ കുഞ്ഞ് ചീരുവിന് ഒരു കുട്ടി ആരാധിക നല്‍കിയ ആശംസയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്
മേഘ്ന രാജ്, ചിരഞ്ജീവിയുടെ ചിത്രത്തിനരികെ മകൻ/ ഫയൽ ചിത്രം
മേഘ്ന രാജ്, ചിരഞ്ജീവിയുടെ ചിത്രത്തിനരികെ മകൻ/ ഫയൽ ചിത്രം
Updated on: 
1 min read

നടി മേഘ്‌ന രാജിന് കുഞ്ഞ് പിറന്നിട്ട് മൂന്ന് മാസം പിന്നിട്ടിരിക്കുകയാണ്. നൂറു ദിവസം പൂര്‍ത്തിയാക്കിയ കുഞ്ഞ് ചീരുവിന് ഒരു കുട്ടി ആരാധിക നല്‍കിയ ആശംസയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മേഘ്‌ന തന്നെയാണ് രസകരമായ വിഡിയോ പങ്കുവെച്ചത്. 

ചിരഞ്ജീവി സര്‍ജയുടെ ഫാന്‍ പേജിലൂടെയാണ് വിഡിയോ എത്തിയത്. ഒരു കുട്ടി മേഘ്‌നയുടെ മകന് ആശംസകള്‍ അറിയിക്കുകയാണ്. നൂറാം ദിവസത്തിലെ സ്‌പെഷ്യല്‍ വിഡിയോ ആണെന്നാണ് കുട്ടി പറയുന്നത്. ഈ നൂറു ദിനങ്ങള്‍ ഞങ്ങള്‍ക്ക് വളരെ അമൂല്യമാണ്. നിന്നെ കോവിഡ് ബാധിച്ചത് ഞങ്ങളെ കരയിച്ചു. എപ്പോഴും ഞങ്ങളെ സന്തോഷിപ്പിച്ചു. ഓരോ ദിവസവും കൂടുതല്‍ നിന്നെ സ്‌നേഹിക്കുകയാണ്. നീ ആണ് ഏറ്റവും മികച്ചത്. ഹാപ്പി 100 ഡേയ്‌സ്- എന്നാണ് വിഡിയോയില്‍ പറയുന്നത്. 

ചിരിയോടെയാണ് മേഘ്‌ന ഈ കുഞ്ഞിന് നന്ദി പറയുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22 നാണ് മേഘ്‌നയ്ക്ക് ആണ്‍കുഞ്ഞ് ജനിച്ചത്. അതിന് പിന്നാലെ മേഘ്‌നക്കും കുഞ്ഞിനും മാതാപിതാക്കള്‍ക്കും കോവിഡ് പോസിറ്റീവായിരുന്നു. ജൂണ്‍ മാസത്തിലാണ് മേഘ്‌നയുടെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുന്നത്. ആ സമയത്ത് നാലുമാസം ഗര്‍ഭിണിയായിരുന്നു മേഘ്‌ന.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER