12.5 ലക്ഷം മാസവാടക, 29ാം നിലയിലെ 5500 സ്ക്വയർ ഫീറ്റ് ഫ്ളാറ്റ്; 45 ദിവസത്തിൽ സ്വപ്നം ഭവനം തീർത്ത് മാധുരി ദീക്ഷിത്

ആഡംബം ഭവനം മാധുരിയുടെയും ഭര്‍ത്താവ് ശ്രീറാമിന്റേയും ഇഷ്ടങ്ങൾക്ക് അനുസരിച്ച് ഫ്ളാറ്റ് റീ ഡിസൈൻ ചെയ്താണ് ഇവർ താമസത്തിന് ഒരുങ്ങുന്നത്
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം
Updated on
2 min read

സ്വപ്നഭവനം തീർക്കാൻ എത്ര പണം ചെലവാക്കാനും മടിയില്ലാത്തവരാണ് ഭൂരിഭാ​ഗം സെലിബ്രിറ്റികളും. ഇപ്പോൾ ബോളിവുഡ് സുന്ദരി മാധുരി ദീക്ഷിതിന്റെ പുതിയ വീടിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. മുംബൈയിലെ വര്‍ളിയിലാണ് താരത്തിന്റെ ആഡംബര ഭവനം. 29ാമത്തെ നിലയിൽ 5500 സ്‌ക്വയര്‍ ഫീറ്റിലുള്ള ഫ്‌ളാറ്റ് 2.5 ലക്ഷം രൂപ മാസ വാടകയ്ക്കാണ് മാധുരി ദീക്ഷിത് സ്വന്തമാക്കിയത്. 

ആഡംബം ഭവനം മാധുരിയുടെയും ഭര്‍ത്താവ് ശ്രീറാമിന്റേയും ഇഷ്ടങ്ങൾക്ക് അനുസരിച്ച് ഫ്ളാറ്റ് റീ ഡിസൈൻ ചെയ്താണ് ഇവർ താമസത്തിന് ഒരുങ്ങുന്നത്. 45 ദിവസം കൊണ്ട് അപൂര്‍വ ഷിറോഫാണ് ഫ്ളാറ്റിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തത്. ന്യൂഡ് ഷേഡുകളാണ് വീടിന്റെ അകത്തളങ്ങള്‍ക്കായി മാധുരിയും റാമും ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അപൂര്‍വ ഇരുവരുടേയും മനസു മാറ്റി ഫ്ലാറ്റ് കൂടുതൽ കളർഫുൾ ആക്കുകയായിരുന്നു. 

തികച്ചും ന്യായമായ ആവശ്യങ്ങളാണ് ഇരുവരും വീടിന്റെ ഡിസൈനിംഗില്‍ മുന്നോട്ട് വച്ചത്. ഇന്റീരിയറിന്റെ നിറങ്ങളില്‍ ന്യൂഡ് ഷേഡുകളാണ് ദമ്പതികള്‍ ആവശ്യപ്പെട്ടത്. ആ ഷേഡുകള്‍ ഒന്ന് മാറ്റിപ്പിടിച്ച് നോക്കാം എന്ന നിർദേശം ഇരുവരും നല്ല രീതിയില്‍ തന്നെ സ്വീകരിച്ചു. ഒരു ക്വിക്ക് മേക്ക് ഓവര്‍ ആയിരുന്നതിനാല്‍ ടെന്‍ഷനുണ്ടായിരുന്നു. പക്ഷേ അവര്‍ക്ക്‌ ഇഷ്ടപ്പെട്ട രീതിയില്‍ പറഞ്ഞ സമയപരിധിക്കുള്ളിൽ  വീടൊരുക്കാന്‍ സാധിച്ചു. മുംബൈ നഗരത്തിന്റെ രാത്രിക്കാഴ്ചകളാണ് ഫ്‌ളാറ്റിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. കൂടാതെ എല്ലാ ഭാഗത്ത് നിന്നും പകല്‍ നല്ല വെളിച്ചവും ലഭിക്കും'. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അപൂര്‍വ പറഞ്ഞു.

തന്റെ കരിയറിൽ ഏറ്റവും കുറഞ്ഞ സമയങ്ങൾ കൊണ്ട് ചെയ്ത ഇൻ്റീരിയർ ഡിസൈനാണ് ഇത് എന്നാണ് അപൂർവ പറയുന്നത്. മാധുരിയുമായും ശ്രീറാമുമായും ചർച്ചകൾ നടത്തുന്നതിന്റേയും നിറങ്ങളും ഫർണീച്ചറുമെല്ലാം തെരഞ്ഞെടുക്കുന്നതിന്റേയുമെല്ലാം വിഡിയോകൾ അപൂർവ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഫ്ലാറ്റ് മനോഹരമായെന്നും ഇഷ്ടപ്പെട്ടെന്നും അപൂർവയോട് പറയുന്ന മാധുരിയേയും വിഡിയോയിൽ കാണാം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com