47 വയസിലും അവിവാഹിത; ഒറ്റയ്ക്കുള്ള ജീവിതം തിരഞ്ഞെടുത്തതിനുള്ള കാരണം പറഞ്ഞ് സിത്താര

സിനിമ ഉപേക്ഷിച്ചിട്ടും വിവാഹം കഴിക്കാൻ സിത്താര തയാറായില്ല
47 വയസിലും അവിവാഹിത; ഒറ്റയ്ക്കുള്ള ജീവിതം തിരഞ്ഞെടുത്തതിനുള്ള കാരണം പറഞ്ഞ് സിത്താര
Updated on
1 min read

രു കാലത്ത് തെന്നിന്ത്യയിൽ നിറഞ്ഞു നിന്നിരുന്ന നടിയാണ് സിത്താര. ​ഗ്രാമീണസൗന്ദര്യത്തിന്റെ മുഖമായിരുന്ന സിത്താര മലയാളത്തിലേയും തമിഴിലേയുമെല്ലാം സൂപ്പർതാരങ്ങളുടെ നായികയായിരുന്നു. എന്നാൽ പാതിയിൽവെച്ച് തന്റെ അഭിനയ യാത്ര അവർ അവസാനിപ്പിക്കുകയായിരുന്നു. സിനിമ ഉപേക്ഷിച്ചിട്ടും വിവാഹം കഴിക്കാൻ സിത്താര തയാറായില്ല. അവിവാഹിതയായി തുടരാനുണ്ടായ കാരണം വെളിപ്പെടുത്തുകയാണ് താരം. 

ചെറുപ്രായത്തിൽ തന്നെ തനിക്ക് വിവാഹത്തോട് താൽപര്യം ഉണ്ടായിരുന്നില്ലെന്ന് സിതാര പറയുന്നു. പിന്നീട് ആ തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു. അച്ഛനുമായി വലിയ അത്മബന്ധമുണ്ടായിരുന്നു അതുകൊണ്ടു തന്നെ അച്ഛന്റെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം വിവാഹത്തിനൊന്നും താല്‍പര്യമുണ്ടായിരുന്നില്ല. ഒറ്റയ്ക്കുള്ള ജീവിതത്തിൽ ഞാൻ സന്തോഷം കണ്ടെത്തുകയായിരുന്നു- 47 കാരിയായ സിതാര പറയുന്നു. അഭിനയ ജീവിതത്തില്‍ നിന്നും ഇടവേള എടുത്തതും സ്വന്തം തീരുമാനമായിരുന്നുവെന്നും താരം വ്യക്തമാക്കി. 

1990 കളിൽ മലയാള സിനിമയിലെ പ്രിയ നായികമാരിൽ ഒരാളായിരുന്നുസിതാര. മഴവിൽക്കാവടി, ചമയം, ജാതകം, ​ഗുരു തുടങ്ങിയ നിരവധി സിനിമകളിൽ ഇവർ അഭിനയിച്ചു. മലയാളത്തിന് പുറമെ തെലുങ്ക്, കന്നട, തമിഴ് സിനിമകളിലും സിതാര തിളങ്ങി. 2000 ന് ശേഷമാണ് സിതാര സിനിമയിൽ നിന്ന് മാറി നിന്നത്. പിന്നീട് രാജസേനൻ സംവിധാനം ചെയ്ത ഭാര്യ ഒന്ന് മക്കൾ മൂന്ന് എന്ന സിനിമയിലൂടെ 2009 ൽ മലയാളത്തിൽ തിരിച്ചെത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com