'55 സിനിമകളിൽ ഒന്നിച്ചു അഭിനയിക്കാനായി, ഇനിയും കാത്തിരിക്കുന്നു'; ഇച്ചാക്കയ്ക്ക് ആശംസകളുമായി മോഹൻലാൽ

നന്ദി പ്രിയപ്പെട്ട ലാൽ എന്നാണ് മമ്മൂട്ടി കമന്റായി കുറിച്ചത്
മമ്മൂട്ടിയും മോഹൻലാലും/ ഫേയ്സ്ബുക്ക്
മമ്മൂട്ടിയും മോഹൻലാലും/ ഫേയ്സ്ബുക്ക്
Updated on: 
1 min read

സിനിമയിൽ 50 വർഷം പൂർത്തിയാക്കുന്ന മമ്മൂട്ടിക്ക് ആശംസകളുമായി മോഹൻലാൽ. 55 സിനിമകളിൽ മമ്മൂട്ടിക്കൊപ്പം ഒന്നിച്ച് അഭിനയിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു എന്നാണ് മോഹൻലാൽ പറഞ്ഞത്. ഇനിയും നിരവധി സിനിമകളിൽ അഭിനയിക്കാനായി കാത്തിരിക്കുകയാണെന്നും താരം കുറിച്ചു. മമ്മൂട്ടിയെ കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കുന്ന ചിത്രത്തിനൊപ്പമാണ് മോഹൻലാലിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്

ഇന്ന് എന്റെ സഹോദരൻ സിനിമ ഇന്റസ്ട്രിയിൽ തിളക്കമേറിയ 50 വർഷങ്ങൾ പൂർത്തിയാക്കി. എന്നും ഓർമിക്കാവുന്ന 55 സിനിമകളിൽ അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. ഇനിയും കൂടുതൽ സിനിമകളിൽ അഭിനയിക്കാനായി കാത്തിരിക്കുന്നു. ആശംസകൾ ഇച്ചാക്കാ- മോഹൻലാൽ കുറിച്ചു. 

തൊട്ടുപിന്നാലെ മറുപടിയുമായി മമ്മൂട്ടിയും എത്തി. നന്ദി പ്രിയപ്പെട്ട ലാൽ എന്നാണ് മമ്മൂട്ടി കമന്റായി കുറിച്ചത്. മമ്മൂട്ടിയുടെ മുഖം ആദ്യമായി കാമറയിൽ പതിയുന്നത് 1971ൽ പുറത്തിറങ്ങിയ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് ഒൻപതു വർഷങ്ങൾക്കു ശേഷമാണ് അദ്ദേഹം നായകനായി അരങ്ങേറ്റം കുറിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER