65 വയസ്സുള്ള നടന്‍ അച്ഛനായി അഭിനയിച്ചാല്‍ എന്താ കുഴപ്പം? അന്നയ്ക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍ 

മമ്മൂട്ടിയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ഫാന്‍സിന്റെ സൈബര്‍ ആക്രമണം നേരിടുന്ന നടി അന്ന രേഷ്മ രാജന് പിന്തുണയുമായി നടി റിമ കല്ലിങ്കല്‍ 
65 വയസ്സുള്ള നടന്‍ അച്ഛനായി അഭിനയിച്ചാല്‍ എന്താ കുഴപ്പം? അന്നയ്ക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍ 
Updated on
1 min read

മ്മൂട്ടിയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ഫാന്‍സിന്റെ സൈബര്‍ ആക്രമണം നേരിടുന്ന നടി അന്ന രേഷ്മ രാജന് പിന്തുണയുമായി നടി റിമ കല്ലിങ്കല്‍. 65 വയസ്സുള്ള നടന്‍ തന്റെ അച്ഛന്റെ കഥാപാത്രം അവതരിപ്പിക്കണമെന്ന് പറഞ്ഞതിന് എന്തിനാണ് അന്നയെ പരിഹസിക്കുന്നതെന്ന് റിമ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

65 വയസ്സുള്ള നടന്‍ തന്റെ അച്ഛന്റെ കഥാപാത്രം അവതരിപ്പിക്കണമെന്ന് പറഞ്ഞതിനാണ് ലിച്ചിയെ എല്ലാവരും പരിഹസിക്കുന്നത്. എന്തിന്? ഇവരുടെ വിചാരം മമ്മൂട്ടിക്ക് അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കില്ല എന്നാണോ? എനിക്ക് തോനുന്നത് അദ്ദേഹം ഗംഭീരമായി അത് ചെയ്യുമെന്നാണ്. കൗരവര്‍ എന്ന ചിത്രം ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു. 

മമ്മൂട്ടി ബുദ്ധിമാനായ ഒരു നടനാണ് അതുകൊണ്ട് തന്നെ ശോഭന, ഉര്‍വശി രേവതി എന്നിവരൊക്കെ ചെയ്യുന്നത് പോലെ 70 അല്ലെങ്കില്‍ 30 വയസ്സുള്ള കഥാപാത്രങ്ങളൊക്കെ നന്നായി അവതരിപ്പിക്കും. കാപട്യമില്ലാത്തവരും ലിംഗവിവേചനമില്ലാത്തവരും പ്രായം അടിസ്ഥാനമാക്കാത്തവരുമാണല്ലോ നമ്മള്‍. ലിച്ചിയെ പരിഹസിച്ച് ആരാണ് നമ്മുടെ പേര് നശിപ്പിക്കുന്നത്.ഇവിടെ എന്താണ് പ്രശ്‌നം? ലിച്ചി എന്തിനാണ് മാപ്പ് ചോദിക്കുന്നത് റിമ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മമ്മൂട്ടിയും ദുല്‍ഖറും വന്നാല്‍ ആരുടെ നായികയാകുമെന്ന് ചോദിച്ചപ്പോള്‍, ദുല്‍ഖര്‍ നായകനും മമ്മൂട്ടി അച്ഛനുമാകട്ടെ എന്ന് അന്ന  മറുപടി നല്‍കി.ഇതാണ് ഫാന്‍സുകാരെ ചൊടിപ്പിച്ചത്. സാമൂഹ്യ മാധ്യമങ്ങളില്‍ അന്നയ്‌ക്കെതിരെ കടുത്ത ആക്രമണമാണ് നടന്നത്. ഇതിനെതിരയൊണ് ഇപ്പോള്‍ റിമ രംഗത്ത് വന്നിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com