'അതെ എന്റെ വിവാഹമാണ്, ചെറിയ ചടങ്ങാണ്, എല്ലാവരുടെയും പ്രാർഥന ഉണ്ടാകണം'; കല്യാണം പറഞ്ഞ് ആമിർ ഖാൻ

ലളിതമായ രീതിയിൽ വീട്ടിൽ വെച്ചാണ് ഞങ്ങൾ ഇത് ആഘോഷിക്കുന്നത്.
Aamir Khan, Gauri Spratt
Aamir Khan, Gauri Sprattവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

ബോളിവുഡ് താരം ആമിർ ഖാനും കാമുകി ​ഗൗരി സ്പ്രാറ്റും തമ്മിലുള്ള വിവാഹ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ജൂലൈ 5 നാണ് ഇരുവരും തമ്മിലുള്ള വിവാഹം. രാജ്കുമാർ ഹിരാനിയുടെ 'പ്രീതം ആൻഡ് പെഡ്രോ' എന്ന ചിത്രത്തിന്റെ പ്രദർശനത്തിനെത്തിയപ്പോൾ തന്റെ വിവാഹത്തെക്കുറിച്ച് ആമിർ ഖാൻ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

കുടുംബാംഗങ്ങളും ഏതാനും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി. "അതെ, ജൂലൈ 5 ന് എന്റെ വിവാഹം നടക്കാൻ പോവുകയാണ്. വളരെ ലളിതമായി, വീട്ടിൽ വെച്ചാണ് ഞങ്ങളുടെ വിവാഹം നടക്കുന്നത്. ജൂലൈ 5 ഞങ്ങൾക്ക് വളരെ സ്പെഷ്യലായ ഒരു ദിവസമാണ്.

കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ഒരു ചെറിയ ചടങ്ങായിരിക്കും ഇത്. ലളിതമായ രീതിയിൽ വീട്ടിൽ വെച്ചാണ് ഞങ്ങൾ ഇത് ആഘോഷിക്കുന്നത്. എല്ലാവരുടെയും സ്നേഹവും അനുഗ്രഹം ഉണ്ടാകണം. ഞങ്ങൾ സന്തോഷത്തോടെയും ഒത്തൊരുമയോടെയും മനോഹരമായ ഒരു ജീവിതയാത്ര മുന്നോട്ട് കൊണ്ടുപോകാൻ നിങ്ങൾ പ്രാർഥിക്കുകയും ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമെന്ന് അഭ്യർഥിക്കുന്നു". - ആമിർ ഖാൻ പറഞ്ഞു.

150 പേർ മാത്രം പങ്കെടുക്കുന്ന ചടങ്ങിൽ വിദേശത്ത് നിന്നെത്തുന്ന ഇരുവരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഇരുവർക്കും മുൻവിവാഹങ്ങളിൽ മക്കളുണ്ട്. അവരും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.

ബംഗളൂരു സ്വദേശിനിയാണ് ഗൗരി സ്പ്രാറ്റ്. ആമിർ ഖാൻ ബാല്യകാല സുഹൃത്തായ റീന ദത്തയെയാണ് ആദ്യം വിവാഹം ചെയ്തത്. 1986 ൽ വിവാഹിതരായ ഇവർ 2002-ൽ വേർപിരിഞ്ഞു. യുവനടൻ ജുനൈദ്, ഐറ എന്നിവർ മക്കളാണ്. 2005 ൽ ആമിർ സംവിധായിക കിരൺ റാവുവിനെ വിവാഹം ചെയ്തു.

2001 ൽ പുറത്തിറങ്ങിയ ആമിർ ചിത്രം ലഗാന്റെ സഹസംവിധായികയായിരുന്നു കിരൺ റാവു. സിനിമയുടെ സെറ്റിൽ വെച്ചാണ് ഇവർ കണ്ടുമുട്ടിയത്. 2021-ൽ വേർപിരിഞ്ഞ ഇവർക്ക് വാടക ഗർഭധാരണത്തിലൂടെ പിറന്ന ആസാദ് എന്ന മകനുണ്ട്.

ആമിറും ഗൗരിയും ആദ്യമായി കണ്ടുമുട്ടിയത് ഏകദേശം 25 വർഷങ്ങൾക്ക് മുൻപാണ്. വർഷങ്ങളോളം ഇരുവരും തമ്മിൽ ബന്ധമൊന്നുമുണ്ടായിരുന്നില്ല. പിന്നീട് സൗഹൃദം പ്രണയമായി വളരുകയായിരുന്നു. തന്റെ 60-ാം പിറന്നാൾ ആഘോഷ വേളയിലാണ് ആമിർ ഗൗരിയെ തന്റെ കാമുകിയായി പരിചയപ്പെടുത്തിയത്.

Aamir Khan, Gauri Spratt
രണ്ടിലെയും നായകന്‍ 'ഷെയിൻ നിഗം'; ആ സിനിമകള്‍ എന്റെ കഥകള്‍ മോഷ്ടിച്ചതാണ്; ആരോപണവുമായി ആര്‍ ശ്രീലേഖ
Aamir Khan, Gauri Spratt
'കടിച്ചു തൂങ്ങാൻ ആണ് ഉദ്ദേശ്യമെങ്കിൽ, ഞങ്ങൾ 'അമ്മ'യുടെ ഓഫീസിൽ സത്യാഗ്രഹമിരിക്കും, 10 മാസം കൊണ്ട് നാണം കെട്ടു'; മറുപടിയുമായി ഉഷ ഹസീന
Aamir Khan, Gauri Spratt
'സ്വർണ കൂമ്പാരമില്ല, കാതിൽ ഒരു കമ്മൽ പോലുമില്ല, ഇത് വിവാഹമല്ല പ്രചോദനം'; ഹർഷ പാത്തുവിന് കയ്യടിച്ച് സോഷ്യൽ മീഡിയ
Summary

Aamir Khan opens up about his wedding with girlfriend Gauri Sprat.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com