'പിറന്നാളിന് അടിച്ച് ഓഫ് ആയിപ്പോയി, എനിക്കൊന്നും ഓര്‍മിയില്ല'; തുറന്നു പറഞ്ഞ് ആമിര്‍ ഖാന്‍

60ാം ജന്മദിനാഘോഷം ഓർത്തെടുക്കാനാവാതെ ആമിര്‍ ഖാൻ
Aamir Khan
Aamir KhanReddit
Updated on
1 min read

60-ാം ജന്മദിനാഘോഷത്തിനിടെ അമിതമായി മദ്യപിച്ചതിനെ തുടർന്ന് ആ ദിവസത്തെ സംഭവങ്ങൾ എല്ലാം മറന്ന് പോയെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് സൂപ്പർ താരം അമീർ ഖാൻ (Aamir Khan). മാർച്ച് 14-നായിരുന്നു അമീർ ഖാന്റെ ജന്മദിനം. മകൾ ഇറയും മുൻ ഭാര്യ റീന ദത്തയും ചേർന്നാണ് സംഘടിപ്പിച്ച ആഘോഷത്തിനിടെ സുഹൃത്തുക്കളുടെ നിർബന്ധത്തെ തുടർന്ന് മദ്യപിക്കുകയും അത് അതിരുകവിഞ്ഞെന്നും താരം പറഞ്ഞു. 'സിതാരേ സമീൻ പർ' എന്ന സിനിമയുടെ പ്രൊമോഷന് നൽകിയ അഭിമുഖത്തിലാണ് അമീറിന്റെ വെളിപ്പെടുത്തൽ. താരത്തിന്റെ ഈ വെളിപ്പെടുത്തൽ ആരാധകർക്കിടയിൽ ചർച്ചയായി മാറിയിരിക്കുകയാണ്.

"ഞാൻ സാധാരണ മദ്യം വളരെ കുറച്ചാണ് കഴിക്കാറ്. എന്നാൽ, ആ ദിവസം സുഹൃത്തുക്കൾ നിർബന്ധിച്ചപ്പോൾ ഞാൻ അൽപ്പം കൂടുതൽ കഴിച്ചു. എനിക്ക് അതിവേഗം തന്നെ മത്ത് പിടിച്ചു. അടുത്ത ദിവസം രാവിലെ എഴുന്നേറ്റപ്പോൾ എനിക്ക് ഒന്നും ഓർമ്മയില്ല. ഏഴു മണിക്കാണ് ഞങ്ങള്‍ തുടങ്ങിയത് ഒന്‍പത് മണി ആയപ്പോള്‍ തന്നെ ഞാന്‍ പറക്കുന്ന അവസ്ഥയില്‍ ആയിരുന്നു" ആമിർ പറഞ്ഞു.

മദ്യപാനം ഗണ്യമായി കുറച്ചിരുന്നതായും എന്നാൽ ജന്മദിനത്തിന്റെ ആഹ്ലാദത്തിൽ അത് മറികടന്നുപോയതായും ആമിർ ഖാൻ വ്യക്തമാക്കി. "ഞാൻ ഒരു എക്സ്ട്രീം അവസ്ഥയിലാണ്. ഞാൻ ബ്ലാക്ക്ഔട്ട് ആണ്. എന്റെ അറുപതാം പിറന്നാളിന്റെ ആഘോഷത്തെക്കുറിച്ച് എനിക്ക് തീർച്ചയായും ഒരു ഓർമ്മയും ഇല്ല.," അദ്ദേഹം കൂട്ടിച്ചേർത്തു.

ആമിർ ഖാന്റെ വരാനിരിക്കുന്ന ചിത്രമായ സീതാരേ സമീൻ പർ 2025 ജൂൺ 20 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം ജെനീലിയ ഡിസൂസയും അഭിനയിക്കുന്നു. അദ്ദേഹത്തിന്റെ കൾട്ട് ക്ലാസിക് ചിത്രമായ താരേ സമീൻ പറിന്റെ ആത്മീയ തുടർച്ചയാണ് ഈ ചിത്രം, കൂടാതെ സ്പാനിഷ് ചിത്രമായ ചാമ്പ്യൻസിന്റെ റീമേക്കുമാണിത്. റിപ്പോർട്ടുകൾ പ്രകാരം, രജനീകാന്തിന്റെ കൂലിയിലും അദ്ദേഹം ഒരു അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Last Arecanut Processing Unit Chalakudy
Karunan Globe Movie
Chembarika Beach Kallummakkaya Fry
Akshaye Khanna, Aamir Khan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com