

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ആര്‍ഷ ബൈജു. മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സിലൂടെയാണ് ആര്‍ഷ താരമാകുന്നത്. പിന്നീട് തുടരം അടക്കമുളള സിനിമകളിലൂടെ കയ്യടി നേടി. ജയസൂര്യ നായകനായ പുതിയ ചിത്രം മായന്‍ ആണ് ആര്‍ഷയുടേതായി പുറത്തിറങ്ങാനുള്ള പുതിയ സിനിമ. കറുത്തച്ചനൂട്ട് പശ്ചാത്തലമായി വരുന്ന ചിത്രമാണ് മായനെന്നാണ് റിപ്പോര്‍ട്ടുകള്‍.
മായന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ കുട്ടിക്കാലത്ത് തനിക്കുണ്ടായ പ്രേതാനുഭവം പങ്കുവെക്കുകയാണ് ആര്‍ഷ ബൈജു. കുഞ്ഞായിരിക്കെ തന്റെ ശല്യം ഒഴിവാക്കാന്‍ ചേട്ടന്‍ പ്രയോഗിച്ചൊരു തന്ത്രമായിരുന്നു ആ പ്രേതം എന്നാണ് ആര്‍ഷ ബൈജു പറയുന്നത്. ഒറിജിനല്‍സിന് നല്‍കിയ അഭിമുഖത്തിലാണ് ആര്‍ഷ ഓര്‍മ പങ്കുവച്ചത്. ആ വാക്കുകളിലേക്ക്:
''മണിച്ചിത്രത്താഴ് ഭയങ്കര പേടിപ്പിച്ചിരുന്നു. മാനസികരോഗത്തെക്കുറിച്ചൊന്നും അന്ന് അറിയില്ലായിരുന്നു. എന്റെ ചേട്ടന്റെ റൂം മുകളിലാണ്. ഞാന്‍ അച്ഛന്റേയും അമ്മയുടേയും കൂടെയാണ്. വളരെ ചെറുപ്പത്തിലെ കാര്യമാണ്. ഞാന്‍ ഇടയ്ക്ക് ഇടയ്ക്ക് ചേട്ടന്റെ റൂമില്‍ കയറി ചെല്ലും. ചേട്ടന്‍ ലാപ് ടോപ്പില്‍ എന്തെങ്കിലും ചെയ്യുകയോ കാമുകിയുമായി സംസാരിക്കുകയോ ഒക്കെയാകും. ഞാന്‍ ഒരു ശല്യത്തെപ്പോലെ എപ്പോഴും കയറി ചെല്ലും.
അത് മാറ്റാനായി ചേട്ടനൊരു കാര്യം പറഞ്ഞു. ചേട്ടന്റെ മുറിയിലൊരു ബാത്ത് റൂം ഉണ്ട്. അത് തെക്കിനിയുടെ ദിശയിലായിരുന്നു. അതിനകത്ത് നാഗവല്ലിയുണ്ടെന്നും അങ്ങോട്ട് വരാനും അതിനകത്തേക്ക് കയറാനും പാടില്ലെന്ന് എന്നോട് പറഞ്ഞു. എനിക്ക് എന്ത് പേടിയായിരുന്നുവെന്നോ. മണിച്ചിത്രത്താഴ് അത്രയും പേടിപ്പിച്ചിരുന്നു. പേടി കാരണം ഞാന്‍ അങ്ങോട്ട് പോകത്തില്ലായിരുന്നു. ചേട്ടനില്ലാത്ത സമയത്ത് റൂമില്‍ കയറുക പോലുമില്ല. ഇപ്പോഴും ആ ബാത്ത് റൂം ഉപയോഗിക്കാറില്ല.
എപ്പോഴോ ഒരു വട്ടം ചേട്ടന്‍ പേടിപ്പിച്ചിട്ടുണ്ട്. ചേട്ടന്‍ ഇല്ലെന്ന് കരുതി ഞാന്‍ അകത്ത് കയറിയപ്പോള്‍ ചേട്ടന്‍ അതിന്റെ അകത്തു നിന്നും എന്തോ ശബ്ദമുണ്ടാക്കി. ഇതോടെ ഞാന്‍ നിലവിളിച്ച് ഓടിയിട്ടുണ്ട്. ചെറുപ്പത്തില്‍ ഒന്നിലോ രണ്ടിലോ പഠിക്കുമ്പോഴാണ്''.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates