'ഞാൻ നിന്നെ പണ്ട് ഒരുപാട് എടുത്തോണ്ട് നടന്നതാ, ഓർമയുണ്ടോ ?'; വിക്രമിനെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവച്ച് അഭിമന്യു

ചില ബന്ധങ്ങൾ കാലത്തിനനുസരിച്ച് കൂടുതൽ മനോഹരമാകുകയേ ഉള്ളൂ
Abhimanyu Shammy Thilakan, Vikram
Abhimanyu Shammy Thilakan, Vikramഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

നടൻ ചിയാൻ വിക്രമിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് നടൻ അഭിമന്യു ഷമ്മി തിലകൻ. വിക്രം നായകനായെത്തുന്ന പുതിയ ചിത്രം ചിയാൻ 63 യുടെ സെറ്റിൽ വച്ചുണ്ടായ അനുഭവമാണ് അഭിമന്യു പങ്കുവച്ചത്. അച്ഛൻ ഷമ്മി തിലകനും വിക്രമിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു അഭിമന്യുവിന്റെ കുറിപ്പ്.

നീണ്ട 30 വർഷങ്ങൾക്ക് ശേഷമാണ് ഷമ്മി തിലകനും വിക്രമും ഒരു സിനിമയ്ക്കായി വീണ്ടും ഒന്നിക്കുന്നത്. താൻ വിക്രമിനെ അവസാനമായി കാണുമ്പോൾ വെറും 6 മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞായിരുന്നുവെന്ന് അഭിമന്യു ഓർക്കുന്നു. അന്ന് വിക്രമും തന്റെ അച്ഛൻ ഷമ്മി തിലകനും ഒന്നിച്ച് അഭിനയിച്ച 'സ്ട്രീറ്റ്' എന്ന മലയാള സിനിമയുടെ സെറ്റിൽ വച്ചായിരുന്നു അത്.

അതിന് മുൻപ് മമ്മൂട്ടി ചിത്രമായ 'ധ്രുവ'ത്തിലാണ് ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചത്. ഇപ്പോൾ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം അവർ വീണ്ടും ഒരു വലിയ തമിഴ് പ്രൊജക്റ്റിലൂടെ ഒന്നിക്കുകയാണ്. "എടാ നിനക്ക് എന്നെ ഓർമയുണ്ടോ..? ഇന്നലെ ചിയാൻ വിക്രം സാറിൽ നിന്നും ഈ വാക്കുകൾ കേട്ടത് എനിക്ക് ജീവിതാവസാനം വരെ നെഞ്ചേറ്റാൻ ഉള്ളൊരു നിമിഷമാണ്.

ഞങ്ങൾ അവസാനമായി കണ്ടപ്പോൾ, അദ്ദേഹം എന്റെ അച്ഛനോടൊപ്പം അഭിനയിച്ച 'സ്ട്രീറ്റ്' എന്ന മലയാള സിനിമയുടെ സെറ്റിൽ വെച്ച് വെറും 6 മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞായിരുന്നു ഞാൻ. അവർ ആദ്യമായി ഒന്നിച്ചഭിനയിച്ചത് 'ധ്രുവം' സിനിമയിലായിരുന്നു, ഇപ്പോൾ ഇതാ 30 വർഷങ്ങൾക്കുപ്പുറം ചിയാൻ 63ലൂടെ അവർ വീണ്ടും ഒന്നിക്കുകയാണ്.!

Abhimanyu Shammy Thilakan, Vikram
'പിന്നീട് എനിക്ക് അങ്ങനെ തോന്നി, 'കാവാലാ'യിൽ തൃപ്തയായിരുന്നില്ല'; തുറന്നു പറഞ്ഞ് തമന്ന

‘ഞാൻ നിന്നെ പണ്ട് ഒരുപാട് എടുത്തോണ്ട് നടന്നതാ.’ എന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തപ്പോൾ, എനിക്ക് ചെയ്യാൻ കഴിഞ്ഞത് നാണത്തോടെ, വികാരഭരിതമായി ഒന്ന് പുഞ്ചിരിക്കുക മാത്രമായിരുന്നു.

Abhimanyu Shammy Thilakan, Vikram
പ്രശാന്ത് മുരളിയുടെ 'കരുതൽ' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഈ രണ്ട് മികച്ച നടന്മാർക്കൊപ്പം നിൽക്കാൻ കഴിഞ്ഞത് തികച്ചും ഒരു മാജിക് പോലെ തോന്നുന്നു. മലയാളത്തിലെ ക്ലാസിക്കുകളിൽ നിന്ന് ഒരു വലിയ തമിഴ് പ്രൊജക്റ്റിലേക്ക്... ചില ബന്ധങ്ങൾ കാലത്തിനനുസരിച്ച് കൂടുതൽ മനോഹരമാകുകയേ ഉള്ളൂ".- അഭിമന്യു കുറിച്ചു.

Summary

Abhimanyu Shammy Thilakan talks about Vikram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anand Manmadhan, Mammootty
Shobi Thilakan
Namukku Parkkan Munthirithoppukal, Shobi Thilakan
Shammy Thilakan, Shammi Kapoor
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com