

പ്രശാന്ത് മുരളിയെ നായകനാക്കി ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി സംവിധാനം ചെയ്ത 'കരുതൽ' ഒടിടിയിലേക്ക്. സാമൂഹിക പ്രസക്തിയുള്ള പ്രമേയത്തെ ഹൃദയസ്പർശിയായ രീതിയിൽ അവതരിപ്പിച്ച ചിത്രം തിയറ്ററുകളിലും പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
ഒടിടി പ്ലാറ്റ്ഫോമായ ഫസ്റ്റ് ഷോസിലൂടെ ജൂൺ 18 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. വിദേശത്തേക്ക് ജോലിക്കായി പോകുന്ന യുവതലമുറകളുടെ ആകുലതകളും അവരുടെ മാനസിക സംഘര്‍ഷങ്ങളിലൂടെയുമൊക്കെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഐശ്വര്യ നന്ദൻ, കോട്ടയം രമേശ്, സുനിൽ സുഗത, സിബി തോമസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
മികച്ച സാമൂഹിക പ്രസക്തിയുള്ള സിനിമാ വിഭാഗത്തിൽ ചിത്രത്തിന് ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചിരുന്നു. സാബു ജെയിംസ് ആണ് ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും ഒരുക്കിയിരിക്കുന്നത്. ഡ്രീംസ് ഓൺ സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പിആർഒ: എ എസ് ദിനേശ്, മനു ശിവൻ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates