

'പ്രകമ്പനം' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പുതിയ സിനിമ പ്രഖ്യാപിച്ച് സംവിധായകൻ വിജേഷ് പണത്തൂർ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമിക്കുന്നത്. ഈ വർഷം സെപ്റ്റംബറിൽ തന്നെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.
ഫാന്റസി ഴോണറിലൊരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിലോ മറ്റു വിവരങ്ങളോ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. കോ പ്രൊഡ്യൂസർ- ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി. ജയസൂര്യ നായകനായെത്തുന്ന കത്തനാർ, എസ് ജെ സൂര്യ ഒരുക്കുന്ന കില്ലർ, സുരേഷ് ഗോപി നായകനായ ഒറ്റക്കൊമ്പൻ,
മോഹൻലാൽ- വിഷ്ണു മോഹൻ ചിത്രമായ L367 എന്നിവയാണ് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മറ്റു ചിത്രങ്ങൾ. ഹൊറർ കോമഡിയായി പ്രേക്ഷകരിലേക്കെത്തിയ പ്രകമ്പനത്തിൽ സാഗർ സൂര്യ, ഗണപതി, കലാഭവൻ നവാസ് എന്നിവരുൾപ്പെടെ വൻ താരനിര അണിനിരന്നിരുന്നു. പിആർഒ- ശബരി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates