

ചേച്ചി അമൃത സുരേഷിന്റെ ദാമ്പത്യ ജീവിതത്തിലുണ്ടായ പ്രശ്നങ്ങള്‍ തനിക്കും ട്രോമയാണെന്ന് അഭിരാമി സുരേഷ്. അതുകാരണമാണ് താന്‍ വിവാഹം കഴിക്കാത്തതെന്നും അഭിരാമി പറയുന്നു. രഞ്ജിനി ഹരിദാസുമായുള്ള അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. താന്‍ അഭിനയം നിര്‍ത്താനുള്ള കാരണവും അഭിരാമി വെളിപ്പെടുത്തുന്നുണ്ട്.
''ഞാന്‍ വിവാഹം കഴിക്കാത്തതിന്റെ ഒരു കാരണം ചേച്ചിയുടെ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍ തന്നെയാണ്. ആ വിവാഹം കൊണ്ട് ചേച്ചിയ്ക്ക് മാത്രമല്ല, എനിക്കും ട്രോമകളുണ്ട്. ഫാമിലി പാക്കേജ് പോലെയായിരുന്നു. എന്റെ കരിയറിലും ആ വ്യക്തി കാരണം പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. അഭിനയം അടക്കം എല്ലാം ഞാന്‍ നിര്‍ത്തിയതിന് അയാളുമായി നല്ല ബന്ധമുണ്ട്. എനിക്ക് ട്രസ്റ്റ് ഇഷ്യൂസുണ്ട്. എത്ര നല്ല ആളെ കണ്ടാലും എനിക്ക് വിശ്വസിക്കാന്‍ പറ്റില്ല'' എന്നാണ് അഭിരാമി പറയുന്നത്.
''അതിന് കാരണം പന്ത്രണ്ട് വയസില്‍ ഞാന്‍ അനുഭവിച്ച ട്രോമകളാണ്. വിവാഹത്തോട് എതിര്‍പ്പില്ല. എന്നെങ്കിലും ഒരിക്കല്‍ ഒരാളെ വിവാഹം കഴിക്കണമെന്നുമില്ല. പക്ഷെ അതിന് അടുത്ത് പോലും ഞാന്‍ എത്തിയിട്ടില്ല. കല്യാണത്തോട് ഭയം മാറി ഫോബിയ ആണ് ഇപ്പോള്‍. ഡിവോഴ്‌സിലേക്ക് പോകുന്നതിന് എനിക്ക് താല്‍പര്യമില്ല. കല്യാണം കഴിക്കുകയാണെങ്കില്‍ സാമ്പത്തിക ഭദ്രത ഉണ്ടാക്കിയതിന് ശേഷം മാത്രമായിരിക്കും''.
''കാരണം എനിക്ക് ആ ബന്ധത്തില്‍ എന്തെങ്കിലും പോരായ്മകള്‍ തോന്നിയാല്‍ ഡിവോഴ്‌സ് ചെയ്യാനുള്ള സാമ്പത്തിക വേണം. പ്രേമം ഉണ്ടായിട്ടുണ്ട്, തകര്‍ന്നിട്ടുണ്ട്. കാരണം ട്രസ്റ്റ് ഇഷ്യൂസാണ്. ഞാന്‍ കല്യാണത്തിലേക്ക് എത്തിക്കഴിഞ്ഞാല്‍ ചിലപ്പോള്‍ അഡ്ജസ്റ്റ് ചെയ്യും. എനിക്ക് അത് വേണ്ട'' എന്നും അഭിരാമി സുരേഷ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates