

മുസാഫിര്‍ എന്ന് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസിലേക്ക് ഓടി വരുന്നൊരു മുഖവും ഡയലോഗുമുണ്ട്. 'ഡ്രോപ്പ് യുവര്‍ ഗണ്‍ ബേബി' എന്ന് ടൈഗര്‍ സിനിമയിലെ കഥാപാത്രമായ മുസാഫിര്‍ പറയുന്നത് ഇന്നും നമ്മുടെ കാതുകളിലുണ്ട്. നടന്‍ ആനന്ദ് ആണ് മുസാഫിര്‍ ആയി വേഷമിട്ടത്. തുടക്കം മുതല്‍ സുരേഷ് ഗോപിയുടെ നായകന്റെ നിഴലായി നടന്ന്, അവസാന നിമിഷം തന്റെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തുന്ന ആനന്ദിന്റെ വില്ലന്‍ സോഷ്യല്‍ മീഡിയകാലത്തും തരംഗമാണ്.
എന്നാല്‍ ഇത്രയൊക്കെ ആരാധകരെ നേടാന്‍ സാധിച്ചുവെങ്കിലും തനിക്ക് ഇഷ്ടമില്ലാത്ത കഥാപാത്രമാണ് മുസാഫിര്‍ എന്നാണ് ആനന്ദ് പറയുന്നത്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ആനന്ദ് മനസ് തുറന്നത്.
''ഉണ്ണികൃഷ്ണനോടും ഷാജി കൈലാസിനോടും നന്ദി പറയുന്നു. ആ കഥാപാത്രം എനിക്ക് ഒരുപാട് പേര് നേടിത്തന്നു. ആ സിനിമ കാരണം എനിക്ക് ഒരുപാട് അവസരങ്ങളും ലഭിച്ചു. എന്നാലും ഞാന്‍ പറയാം, ആ സിനിമ കണ്ടപ്പോള്‍ എന്ത് പടം, എന്ത് കഥാപാത്രം എന്നാണ് തോന്നിയത്. എനിക്ക് ആ കഥാപാത്രം ഇഷ്ടമായില്ല. ആളുകള്‍ കഥാപാത്രത്തെക്കുറിച്ച് പുകഴ്ത്തി സംസാരിക്കാറുണ്ട്. പക്ഷെ എനിക്ക് ഇഷ്ടമില്ല. പിന്നീട് എനിക്ക് ലഭിച്ചതെല്ലാം അതേ പോലുള്ള കഥാപാത്രങ്ങളാണ്. പണമുണ്ടാക്കാനായി, വര്‍ക്ക് കിട്ടിക്കൊണ്ടിരുന്നു. പക്ഷെ ജോലിയില്‍ ഞാന്‍ സന്തുഷ്ടനല്ല.'' എന്നാണ് അദ്ദേഹം പറയുന്നത്.
സമാനമായ രീതിയില്‍ തനിക്ക് മോഹന്‍ലാല്‍ ചിത്രം ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സിലെ കഥാപാത്രവും ഇഷ്ടമല്ലെന്നും ആനന്ദ് പറയുന്നുണ്ട്. ''ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ് എന്ന സിനിമ ചെയ്തത് എന്തിനെന്ന് അറിയില്ല. എനിക്കതില്‍ കുറ്റബോധമുണ്ട്. കാരണം അവര്‍ എന്നെ വിളിച്ചപ്പോള്‍ ഞാന്‍ പോയി. മോഹന്‍ലാലിന്റെ പിന്നില്‍ നില്‍ക്കുകയാണ് മുഴുവന്‍ സമയവും. പിന്നെയാണ് ഞാനത് തിരിച്ചറിയുന്നത്. ഒരു സിനിമ ചെയ്തതിന്റെ പേരില്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കുറ്റബോധം തോന്നിയത് ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ് ആണ്'' എന്നാണ് ആനന്ദ് പറഞ്ഞത്.
ആനന്ദ് നീ എന്തിനാണ് ഈ കഥാപാത്രമൊക്കെ ചെയ്യുന്നതെന്ന് ബിജു മേനോന്‍ പോലും ചോദിച്ചിട്ടുണ്ടെന്നും ആനന്ദ് പറയുന്നു. 10 ദിവസത്തെ ഷൂട്ടിങ് പറഞ്ഞ സിനിമ 20 ദിവസം വരെ പോയെന്നാണ് ആനന്ദ് ഓര്‍ക്കുന്നത്.
Anand says she was disappointed with the movie The Tiger and his hit character Musafir.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates