'ദേഷ്യം വരുമ്പോൾ ഞാൻ തോന്നിയതെല്ലാം വിളിച്ചു പറയും, എങ്കിലും അവൾ ഭക്ഷണം വിളമ്പി തന്നില്ലെങ്കിൽ എനിക്ക് ഇറങ്ങില്ല’; രാധികയെ കുറിച്ച് സുരേഷ് ഗോപി

ബന്ധത്തിന്റെ കെട്ടുറപ്പ് അത് ദിവ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു
Suresh Gopi and  Radhika
സുരേഷ് ​ഗോപിയും ഭാര്യ രാധികയുംഫേസ്ബുക്ക്
Updated on
1 min read

മലയാള സിനിമയിലെ സൂപ്പര്‍ താരവും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയുടെ ജീവിതം എപ്പോഴും വാര്‍ത്താപ്രാധാന്യം നിറഞ്ഞതാണ്.രാഷ്ട്രീയക്കാരനായും നടനായും മികവ് തെളിയിച്ചിട്ടുള്ള അദ്ദേഹത്തിന്‍റെ കുടുംബ ജീവിതവും പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. ഇപ്പോഴിതാ ഭാര്യ രാധികയോടുള്ള തന്റെ ആത്മബന്ധത്തെ കുറിച്ച് ഒരു വേദിയിൽ വച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Suresh Gopi and  Radhika
'ധ്യാനിനെ കണ്ടത് സഹോദരനെ പോലെ; പള്‍സർ സുനി താരതമ്യം ശരിയായില്ല'; പബ്ലിസിറ്റിയ്ക്കായി തങ്ങളെ കരി വാരിതേച്ചെന്ന് ശോഭ

പുറമെ താൻ കാണിക്കാറുള്ള ദേഷ്യം തനിക്ക് വീട്ടിലും ഉണ്ടെന്നാണ് സുരേഷ് ​ഗോപി പറയുന്നത്. 'ദേഷ്യം വരുമ്പോൾ താൻ വായിൽ തോന്നിയതെല്ലാം വിളിച്ചു പറയും. എന്നാൽ അടുത്ത നിമിഷം രാധിക തനിക്ക് ചോറ് വിളമ്പി തന്നില്ലെങ്കിൽ കഴിക്കാൻ പറ്റില്ലെന്നാണ് താരം പറയുന്നത്. വീട്ടിൽ മൂന്ന് ജോലിക്കാരുണ്ട്. അവർ ഭക്ഷണം വച്ച് തന്നാലും രാധിക തവി വച്ച് ഇളക്കി, തനിക്ക് വിളമ്പി തന്നില്ലെങ്കിൽ ഭക്ഷണം ഇറങ്ങില്ല' വികാരാധീനനായി സുരേഷ് ഗോപിയുടെ വാക്കുകള്‍

Suresh Gopi and  Radhika
'മമ്മൂക്കയെ തൊട്ട് അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു, അദ്ദേഹം നല്‍കിയ മറുപടി'; മനസ് തുറന്ന് നീന കുറുപ്പ്

അവൾ ഇല്ലെങ്കിൽ ആ വീട്ടിൽ താൻ എങ്ങനെ ജീവിക്കും എന്നറിയില്ലെന്നും ബന്ധത്തിന്റെ കെട്ടുറപ്പ് എന്ന് പറയുന്നത് മറ്റെന്തൊക്കെയോ ആണ്. അത് ദിവ്യമാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നാണ് സുരേഷ് ​ഗോപി പറയുന്നത്.സുരേഷ് ഗോപിയുടെ തുറന്നു പറച്ചിൽ ഒരുപാട് പ്രേക്ഷകരുടെ മനസ്സുകളെ സ്പർശിച്ചിരുന്നു. സുരേഷ് ​ഗോപിയും രാധികയും ഭാഗ്യം ചെയ്തവരാണെന്നും, ഈ സ്നേഹവും ഒത്തൊരുമയുമായി ഒരു നീണ്ട ദാമ്പത്യം ഇരുവർക്കും ഉണ്ടാകട്ടെയെന്നുമാണ് ആരാധകർ പറയുന്നത്.

Summary

Actor and Minister Suresh Gopi gets emotional talking about his wife radika

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com