'നന്ദന'ത്തിലെ കൃഷ്ണന് കല്യാണം; 50-ാം വയസില്‍ വിവാഹിതനായി അരവിന്ദ്

വിവാഹത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്
Aravind Akash
Aravind Akash
Updated on
1 min read

നടന്‍ അരവിന്ദ് ആകാശ് വിവാഹിതനായി. തെന്നിന്ത്യന്‍ സിനിമയിലെ അറിയപ്പെടുന്ന നടനും കൊറിയോഗ്രഫറുമായ അരവിന്ദ് മലയാളികള്‍ക്ക് നന്ദനത്തിലെ ഗുരുവായൂരപ്പനാണ്. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലാണ് അരവിന്ദ് കാമുകി ആര്‍എസ് സ്വാധിയെ വിവാഹം കഴിച്ചത്. അമ്പതാം വയസിലാണ് അരവിന്ദ് വിവാഹിതനാകുന്നത്.

Aravind Akash
മിസ്റ്ററി ത്രില്ലറുമായി അന്ന ബെന്നും സം​ഗീത് പ്രതാപും; ചിത്രത്തിന് തുടക്കം

കഴിഞ്ഞ ദിവസം മലേഷ്യയിലെ കോലാലംപൂരില്‍ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തിന് ക്ഷണിക്കപ്പെട്ടത്. വിവാഹത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സംവിധായകന്‍ വെങ്കട്ട് പ്രഭുവടക്കമുള്ളവര്‍ വിവാഹത്തിനെത്തിയിരുന്നു.

വെങ്കട്ട് പ്രഭു ഒരുക്കിയ ചെന്നൈ 28 എന്ന ചിത്രമാണ് അരവിന്ദിനെ താരമാക്കുന്നത്. ചിത്രത്തിലെ താരങ്ങളും വിവാഹത്തിനെത്തിയിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങള്‍ വൈറലായതോടെ സിനിമാ ലോകവും ആരാധകരുമെല്ലാം താരത്തിന് ആശംസകളുമായി എത്തുകയാണ്. നൃത്ത സംവിധാനത്തിലൂടെയാണ് അരവിന്ദ് സിനിമയില്‍ എത്തുന്നത്. നന്ദനം ആയിരുന്നു ആദ്യ ചിത്രം. പിന്നീട് ചെന്നൈ 600028, ഗോവ, മങ്കാത്ത, ഗോട്ട് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

വര്‍ഷങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ്-ബേസില്‍ ജോസഫ് ചിത്രം ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രത്തില്‍ വീണ്ടും ഗുരുവായൂരപ്പനായി എത്തി കയ്യടി നേടിയിരുന്നു. അഭിനേതാവ്, കൊറിയോഗ്രാഫര്‍ എന്നതിലുപരിയായി ഡാന്‍സ് റിയാലിറ്റി ഷോ വിധി കര്‍ത്താവായും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് അരവിന്ദ്.

Aravind Akash
'എനിക്ക് ആങ്സൈറ്റി പ്രശ്നങ്ങളുണ്ട്, കോവിഡ് സമയത്താണ് അത് തുടങ്ങിയത്'; തുറന്നു പറഞ്ഞ് വിഷ്ണു വിശാൽ
Aravind Akash
'അന്നൊക്കെ ജോലി കിട്ടുമോ ഇല്ലയോ എന്ന ആശങ്കയുണ്ടായിരുന്നു; ഇപ്പോൾ കാമറക്ക് മുന്നിൽ ഞാൻ കൂടുതൽ കംഫർട്ടബിൾ ആണ്'
Aravind Akash
'അഹാന എന്നെ അടിക്കാന്‍ വന്നു, തെറി വിളിച്ചു; സിന്ധുവിനെ വഞ്ചകിയെന്നാണ് ഡാഡി വിളിച്ചത്'; ഗുരുതര ആരോപണവുമായി അമ്മൂമ്മ
Summary

Actor Aravind Akash gets married at 50. Venkat Prabhu and others from Chennai 28 attends.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com