'ഒരാളെങ്കിലും എന്നെ വിളിക്കുമെന്ന് വിചാരിച്ചു, പാപ്പു നിനക്ക് അച്ഛനുണ്ട്': വിഡിയോയുമായി ബാല

തന്റെ ജീവിതത്തിലെ പ്രധാന ദിവസത്തേക്കുറിച്ച് എല്ലാവരും മറന്നുപോയെന്നും ആരും തന്നെ വിളിച്ചില്ല എന്നുമാണ് വിഡിയോയില്‍ ബാല പറയുന്നത്
ബാലയും മകളും/ ഫെയ്സ്ബുക്ക്
ബാലയും മകളും/ ഫെയ്സ്ബുക്ക്
Updated on
1 min read

കളുടെ പിറന്നാള്‍ ദിനത്തില്‍ ആരും തന്നെ വിളിച്ചില്ലെന്ന് നടന്‍ ബാല. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം വിഷമം പങ്കുവച്ചത്. തന്റെ ജീവിതത്തിലെ പ്രധാന ദിവസത്തേക്കുറിച്ച് എല്ലാവരും മറന്നുപോയെന്നും ആരും തന്നെ വിളിച്ചില്ല എന്നുമാണ് വിഡിയോയില്‍ ബാല പറയുന്നത്. 

എന്റെ അച്ഛന്‍ ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം എന്നെ വിളിക്കുമായിരുന്നു. ഹാപ്പി ബര്‍ത്ത്‌ഡേ പാപ്പു. നീ എന്റെ അടുത്തേക്ക് വരുന്ന ദിനസത്തിനായി കാത്തിരിക്കുകയാണ് ഞാന്‍. എന്റെ ജീവിതത്തിലെ സ്‌പെഷ്യല്‍ ദിവസം നിങ്ങള്‍ മറന്നതില്‍ പ്രശനമില്ല.- എന്ന കുറിപ്പിലാണ് വിഡിയോ

ബാലയുടെ വാക്കുകള്‍

ആത്മാര്‍ത്ഥമായി സ്‌നേഹിച്ചുകഴിഞ്ഞാല്‍ മരിച്ചാലും ശരി ചില ഓര്‍മകള്‍ പോകത്തില്ല. കുറച്ചു കഴിഞ്ഞാല്‍ ചില ഓര്‍മകള്‍ മാറിവരും. എന്നെ സംബന്ധിച്ച് എന്റെ മകളെക്കുറിച്ചുള്ള ഓര്‍മ മാത്രം ഈ ജന്മത്തില്‍ മറക്കാനാവില്ല. എന്നെ സ്‌നേഹിക്കുന്നവര്‍, എന്റെ ബന്ധുക്കള്‍, എന്റെ സുഹൃത്തുക്കള്‍, ആരാധകര്‍, വീട്ടിലെ ജീവനക്കാര്‍, ഞാന്‍ സഹായിച്ചവര്‍ ഇവരില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് എന്നെ വിളിക്കാമായിരുന്നില്ലേ ഒരാളെങ്കിലും വിളിക്കുമെന്ന് വിചാരിച്ചു. എല്ലാവരും മറന്നുപോയി. ഹാപ്പി ബര്‍ത്ത്‌ഡേ പാപ്പു. ആര് മറന്നാലും ഞാന്‍ നിന്റെ അടുത്തുണ്ട് പാപ്പു. ഇന്ന് മാധ്യമങ്ങളെ കണ്ടെങ്കിലും അവര്‍ പോലും എന്നോടു ചോദിച്ചില്ല. എന്റെ മകള്‍ക്ക് അച്ഛനില്ലേ. ഒരാള്‍ക്കെങ്കിലും എന്നെ വിളിക്കാമായിരുന്നില്ലേ. പാപ്പു നിനക്ക് അച്ഛനുണ്ട്. ഹാപ്പി ബര്‍ത്ത്‌ഡേ.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Reena Dutta and Aamir Khan, Junaid Khan
Ranjini Haridas
Vijay Deverakonda, Rashmika Mandanna
Ansiba Hassan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com