'ഒരു ലിറ്റർ കുടിച്ചാൽ 50 കിലോമീറ്റർ ഓടും', സൈക്കിളുമായി ബിനീഷ് ബാസ്റ്റിൻ

റോഡിലൂടെ സൈക്കിൾ ഓടിച്ചു പോകുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം പ്രതിഷേധം രേഖപ്പെടുത്തിയത്
ബിനീഷ് ബാസ്റ്റിൻ/ ഫേയ്സ്ബുക്ക്
ബിനീഷ് ബാസ്റ്റിൻ/ ഫേയ്സ്ബുക്ക്
Updated on: 
1 min read

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരമാണ് ബിനീഷ് ബാസ്റ്റിൻ. തന്റെ വിശേഷങ്ങളെല്ലാം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഇതാ പെട്രോൾ വിലവർധനവിനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് താരം. റോഡിലൂടെ സൈക്കിൾ ഓടിച്ചു പോകുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം പ്രതിഷേധം രേഖപ്പെടുത്തിയത്. 

ചിത്രത്തിനൊപ്പം രസകരമായ കുറിപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു ലിറ്റർ കുടിച്ചാൽ 50 കിലോമീറ്റർ ഓടുന്ന വണ്ടി വേറെന്തുണ്ട് എന്നാണ് ബിനീഷിന്റെ ചോദ്യം. 'ടീമേ.. പെട്രോള് നമ്മളോടാ കളി, ഒടുക്കത്തെ മൈലേജ് ആണ് ട്ടോ.. ഒരു ലിറ്റര്‍ വെള്ളം കുടിച്ചാല്‍.. 50 കിലോമീറ്റര്‍ ഓടുന്ന വണ്ടി വേറെന്തുണ്ട്'- ബിനീഷ് കുറിച്ചു.

എന്തായാലും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് പോസ്റ്റ്. നിരവധി പേരാണ് തങ്ങളുടെ സ്വന്തം സൈക്കിൾ വിശേഷങ്ങൾ താരവുമായി പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം ആയിരത്തിൽ അധികം പേരാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER