പ്രഭാസിന്റെ വില്ലനാകാനുള്ള തയ്യാറെടുപ്പ് തന്നെയോ? വൈറലായി ഡോൺ ലീയുടെ പുതിയ ഫോട്ടോ

ഒരു ഡിറ്റക്ടീവ് ആക്ഷൻ ചിത്രമായിട്ടാണ് സ്പിരിറ്റ് ഒരുങ്ങുന്നതെന്നാണ് വിവരം.
Don Lee, Prabhas
Don Lee, Prabhasഇൻസ്റ്റ​ഗ്രാം
Updated on
1 min read

പ്രഭാസ് നായകനായെത്തുന്ന പുതിയ ചിത്രമാണ് സ്പിരിറ്റ്. അർജുൻ റെഡ്ഡി, അനിമൽ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത സന്ദീപ് വാങ്ക റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കുന്നതും. പ്രഭാസ് ആരാധകർ‌ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൽ കൊറിയൻ നടൻ മാ ഡോങ് സിയോക് എന്ന ഡോൺ ലീ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന തരത്തിൽ നേരത്തെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

ഇപ്പോഴിതാ സിനിമയിൽ ഇദ്ദേഹത്തിന്റെ ഷൂട്ട് ആരംഭിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ നടന്റെ കഥാപാത്രത്തെക്കുറിച്ചോ മറ്റു വിവരങ്ങളെക്കുറിച്ചോ സൂചനകൾ ഒന്നുമില്ല. രണ്ട് പവർഹൗസുകൾ ഒന്നിച്ച് സ്ക്രീനിലെത്തുമ്പോൾ എന്താകും സംഭവിക്കുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Don Lee, Prabhas
ഞാന്‍ പറഞ്ഞ സീനില്‍ ആളുകള്‍ കൂവി, അന്ന് മമ്മൂക്ക എന്നെ വിളിച്ചൂ; ഇംഗ്ലീഷ് പറഞ്ഞാല്‍ ഡേറ്റ് കിട്ടും: കലാഭവന്‍ അന്‍സാര്‍

തൃപ്തി ദിമ്രി, പ്രകാശ് രാജ്, വിവേക് ​​ഒബ്റോയ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തും. ഇന്ത്യയിലേക്കുള്ള തന്റെ യാത്രയുടെ ഫോട്ടോകൾ ലീ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സ്പിരിറ്റിൽ താരമുണ്ടെന്ന തരത്തിൽ ഊഹാപോഹങ്ങൾ പരന്നത്. ഒരു ഡിറ്റക്ടീവ് ആക്ഷൻ ചിത്രമായിട്ടാണ് സ്പിരിറ്റ് ഒരുങ്ങുന്നതെന്നാണ് വിവരം.

Don Lee, Prabhas
വെറും 5 സിനിമകളിൽ നായകൻ, അച്ഛന് പിന്നാലെ ഹാട്രിക് അടിച്ച് മോനും; 'ഡീയസ് ഈറെ' 50 കോടി ക്ലബ്ബിൽ

നിലവിൽ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണെന്നാണ് വിവരം. ചിത്രത്തിലെ സ്റ്റണ്ട് സീനുകൾ അടക്കം ഡ്യൂപ്പില്ലാതെയാണ് പ്രഭാസ് ചെയ്യുന്നതെന്നും വിവരമുണ്ട്. അതേസമയം ദ് രാജാ സാബ് ആണ് പ്രഭാസിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം.

Summary

Cinema News: Actor Don Lee reportedly kickstarts Prabhas starrer Spirit shoot.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com