

കലാസംവിധായകൻ സുനിൽ ബാബുവിന്റെ അപ്രതീക്ഷിത വിയോഗം മലയാള സിനിമലോകത്തിനു തീരാവേദനയാവുകയാണ്. സിനിമ മേഖലയിൽ നിന്നുള്ള നിരവധി പ്രമുഖരാണ് സുനിലിന് അന്ത്യാജ്ഞലി അർപ്പിച്ചത്. ഇപ്പോൾ ശ്രദ്ധനേടുന്നത് നടൻ ദുൽഖർ സൽമാൻ പങ്കുവച്ച കുറിപ്പാണ്. ഹൃദയം തകർക്കുന്നവാർത്തയാണ് ഇതെന്നാണ് ദുൽഖർ കുറിച്ചത്. അപാരമായ കഴിവുള്ളയാളായിരുന്നു സുനിലെന്നും യാതൊരുവിധ ബഹളങ്ങളുമില്ലാതെ വളരെ ആവേശത്തോടെയാണ് അദ്ദേഹം ജോലി ചെയ്തതെന്നും ദുൽഖർ ഓർമിച്ചു.
ദുൽഖർ സൽമാന്റെ കുറിപ്പ് വായിക്കാം
ഹൃദയം നോവുന്നു. തന്റെ അപാരമായ കഴിവിനെക്കുറിച്ച് ശബ്ദമുണ്ടാക്കാതെ വളരെ ആവേശത്തോടെ നിശബ്ദമായി തന്റെ ജോലി ചെയ്തിരുന്ന ഏറ്റവും ദയാലുവായ മനുഷ്യൻ. ഓർമകൾക്ക് നന്ദി സുനിലേട്ടാ. നിങ്ങൾ ഞങ്ങളുടെ സിനിമകൾക്ക് ജീവൻ നൽകി. ഇതുമായി പൊരുത്തപ്പെടാൻ കഴിഞ്ഞിട്ടില്ല. നിങ്ങളുടെ കുടുംബത്തിനും നിങ്ങളെ സ്നേഹിച്ച എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു.- ദുൽഖർ കുറിച്ചു. നിരവധി പേരാണ് പോസ്റ്റിന് താഴെ ആദരാഞ്ജലി അർപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമാലോകത്തെ ഏറ്റവും മികച്ച ടെക്നീഷ്യൻമാരിൽ ഒരാൾ എന്നാണ് സംവിധായകൻ റോഷൻ ആൻഡ്രൂസ് കുറിച്ചത്.
വിവിധ ഭാഷകളിലായി നിരവധി സിനിമകളിലാണ് സുനിൽ കലാസംവിധായകനായും പ്രൊഡക്ഷൻ ഡിസൈനറായും പ്രവർത്തിച്ചിട്ടുള്ളത്. മലയാളത്തിൽ അനന്തഭദ്രം, ഉറുമി, ഛോട്ടാ മുംബൈ, ആമി, പ്രേമം, നോട്ട്ബുക്ക്, കായംകുളം കൊച്ചുണ്ണി, പഴശ്ശിരാജ, ബാംഗ്ലൂർ ഡെയ്‌സ് തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. അനന്തഭദ്രത്തിലെ കലാ സംവിധാനത്തിന് മികച്ച കലാ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. ദുൽഖർ സൽമാന്റെ തെലുങ്ക് ചിത്രം സീതാ രാമത്തിന്റെ കലാ സംവിധാനം നിർവഹിച്ചതും സുനിലായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates