'പുലർച്ചെവരെ ചോരയൊലിക്കുന്ന ഉറക്കമില്ലാത്ത രാത്രികൾ, തൂങ്ങിയ വയർ, അനിശ്ചിതത്വം'; പ്രസവ അനുഭവം പങ്കുവച്ച് കാജൽ അ​ഗർവാൾ

ഏറെ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു തന്റെ പ്രസവം എന്നാണ് താരം വ്യക്തമാക്കുന്നത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

തെന്നിന്ത്യൻ സുന്ദരി കാജൽ അ​ഗർവാൾ കഴിഞ്ഞ ദിവസമാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. ​ഗർഭകാലത്തെ ബുദ്ധിമുട്ടുകളെക്കുറിച്ച് താരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ തന്റെ പ്രസവ സമയത്തെ അനുഭവം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. ഏറെ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു തന്റെ പ്രസവം എന്നാണ് താരം വ്യക്തമാക്കുന്നത്. എന്നാൽ മകനെ ആദ്യം കയ്യിലെടുത്തപ്പോഴുണ്ടായ അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയാത്തതാണെന്നും കാജൽ പറയുന്നു. നിറവയറുമായുള്ള മനോഹര ചിത്രത്തിനൊപ്പമാണ് താരത്തിന്റെ കുറിപ്പ്. 19നാണ് കാജലിനും ഭർത്താവ് ​ഗൗതം കിച്ലുവിനും ആൺകുഞ്ഞ് പിറന്നത്. 

കാജൽ അ​ഗർവാളിന്റെ കുറിപ്പ് വായിക്കാം

എന്റെ കുഞ്ഞ് നീലിനെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്യുന്നതിൽ ആവേശവും ആഹ്ലാദവും. അവന്റെ ജനനം ആഹ്ലാദകരവും അതിശക്തവും ദൈർഘ്യമേറിയതുമായിരുന്നു. എന്നിട്ടും ഏറ്റവും സംതൃപ്തി നൽകി. ഗർഭസ്ഥസ്രവത്തിലും പ്ലാസെന്റയിലും പൊതിഞ്ഞെത്തിയ അവൻ നിമിഷങ്ങൾക്കകം എന്റെ നെഞ്ചിൽ ചേർന്നപ്പോൾ എനിക്കുണ്ടായ അനുഭൂതി പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമായിരുന്നു. അഗാധമായ സ്നേഹവും സന്തോഷവും എന്താണെന്ന് ആ നിമിഷത്തിൽ എനിക്കു മനസ്സിലായി. എന്റെ ഹൃദയം ഇപ്പോൾ ശരീരത്തിനു പുറത്താണെന്ന്  തോന്നി. അല്ല ഇനി വരുംകാലവും അതങ്ങനെയായിരിക്കും.

തീർച്ചയായും ഇത് എളുപ്പമായിരുന്നില്ല- 3 അതിരാവിലെ വരെ ചോരയൊഴുകുന്ന ഉറക്കമില്ലാത്ത രാത്രികൾ. തൂങ്ങിയ വയറും വലിച്ചുമുറുകിയ ചർമ്മവും, രക്തത്തിൽ ഉറഞ്ഞ പാഡുകൾ, ബ്രെസ്റ്റ് പമ്പുകൾ, അനിശ്ചിതത്വം, നിങ്ങൾ എല്ലാം ശരിയായി ചെയ്യുകയാണെങ്കിൽ പോലും അത് ഉത്കണ്ഠയോടെയായിരിക്കും.

എന്നാൽ ഇതുപോലുള്ള മനോഹരമായ നിമിഷങ്ങളുമുണ്ട് - നേരം പുലരുമ്പോൾ മധുരമുള്ള ആലിംഗനങ്ങൾ, ആത്മവിശ്വാസത്തോടെയുള്ള തിരിച്ചറിവോടെ പരസ്‌പരം കണ്ണുകളിലേക്ക് ഉറ്റുനോക്കുന്ന, ഓമനത്തം നിറഞ്ഞ ചെറിയ ചുംബനങ്ങൾ, ഞങ്ങൾ രണ്ടുപേരും മാത്രമുള്ള നിശ്ശബ്ദ നിമിഷങ്ങൾ, വളരുകയും പഠിക്കുകയും പരസ്പരം കണ്ടെത്തുകയും ഒരുമിച്ച് ഈ അത്ഭുതകരമായ യാത്ര നടത്തുകയും ചെയ്യുന്നു . വാസ്തവത്തിൽ, പ്രസവാനന്തരം ആകർഷകമല്ല, പക്ഷേ അത് മനോഹരമായിരിക്കുമെന്ന് ഉറപ്പാണ്!

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com