'സ്പെഷ്യൽ കിഡ്സ് ദൈവം വളരെ സ്നേഹത്തോടെ നോക്കുന്ന മക്കളാണ്; ഞാനത് പറഞ്ഞു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മുഖമാകെ മാറി'

'അതുകൊണ്ടാണ് ദൈവത്തിന് ഏറ്റവും ഇഷ്ടപ്പെട്ട മകനെ നിങ്ങൾക്ക് നൽകിയിരിക്കുന്നത്'.
Manikuttan
Manikuttanവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
2 min read

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാ​ഗ്യത്തെക്കുറിച്ച് പങ്കുവച്ച് നടൻ മണിക്കുട്ടൻ. ഒരു ഫ്ലൈറ്റ് യാത്രക്കിടെ ഉണ്ടായ അനുഭവം പങ്കുവച്ചു കൊണ്ടായിരുന്നു മണിക്കുട്ടൻ ഇക്കാര്യം പറഞ്ഞത്. "ഞാനൊരിക്കൽ യുഎസിൽ ഷോ കഴിഞ്ഞിട്ട് തിരിച്ചു വരുകയായിരുന്നു. ഫ്ലൈറ്റിൽ ഞാനേറ്റവും പുറകിൽ ആയിരുന്നു ഇരുന്നത്. എന്റെ സീറ്റിനടുത്ത് ഒരു സീറ്റൊഴിവുണ്ട്. എന്റെ സീറ്റിനടുത്ത് ഒരാളിരിപ്പുണ്ട്. അപ്പോൾ ഒരു സ്പെഷ്യൽ കിഡ് ഫ്ലൈറ്റിലുണ്ടായിരുന്നു.

വലിയ മോനാണ് പക്ഷേ ബുദ്ധി അതിനനുസരിച്ച് വന്നിട്ടില്ല. അവനാണെങ്കിൽ ആ ഫ്ലൈറ്റിൽ ഭയങ്കര ബഹളം. മാതാപിതാക്കളെ ഒന്നും ഇരിക്കാനേ സമ്മതിക്കുന്നില്ല. അവന്റെ അച്ഛൻ അവന്റെ പിന്നാലെ നടക്കുകയാണ്. യുഎസിൽ നിന്ന് ഫ്ലൈറ്റ് യാത്ര എന്ന് പറയുന്നത് 18 മണിക്കൂർ ആണ്. ഒരു നാല് മണിക്കൂർ ആയിട്ട് ഞാനിത് കണ്ടു കൊണ്ടിരിക്കുകയാണ്. ഇദ്ദേഹം ഭക്ഷണവുമൊന്നും കഴിക്കുന്നില്ല.

എയർഹോസ്റ്റസ് എന്റെ തൊട്ടടുത്തിരിക്കുന്ന ആളുടെ അടുത്ത് വന്നിട്ട് പറഞ്ഞു. കുട്ടി ഉറങ്ങുമ്പോൾ അദ്ദേഹം ഇവിടെ വന്ന് ഇരുന്ന് ഭക്ഷണം കഴിക്കുമെന്ന്. ശരിക്കും നമ്മുടെ നടുക്കത്തെ സീറ്റ് ആണ് ഒഴിവുള്ളത്. കുറച്ചു കഴിഞ്ഞപ്പോഴേക്കും ഈ കുഞ്ഞ് ഉറങ്ങി. സമാധാനമായിട്ട്. അതുവരെ ഒരു രക്ഷയുമില്ലാത്ത ബ​ഹളമായിരുന്നു. കുഞ്ഞ് ഉറങ്ങി കഴിഞ്ഞ് അദ്ദേഹം വന്ന് എന്നോട് ചോദിച്ചു, ഒന്ന് ഇപ്പുറത്തേക്ക് ഇരിക്കാമോ എനിക്ക് ഭക്ഷണം കഴിക്കാനാണെന്ന് പറഞ്ഞു.

ചിലപ്പോൾ മോൻ എഴുന്നേൽക്കുകയാണെങ്കിൽ എനിക്ക് ഓടി പോകേണ്ടി വരുമെന്ന്. അപ്പോൾ ‍ഞാനെഴുന്നേറ്റ് അപ്പുറത്തിരുന്നു. എന്നോടിങ്ങനെ അദ്ദേഹം സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ചോദിച്ചു എവിടുന്നാ വരുന്നത് എന്നൊക്കെ. ഞാനിങ്ങനെ കേരളത്തിൽ‌ നിന്നാണ് എന്നൊക്കെ പറഞ്ഞു. നിങ്ങൾ എവിടെ നിന്നാണ് എന്ന് ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു.

ഞാൻ വന്ന രാജ്യം ഏതാണെന്ന് പറഞ്ഞാൽ ഒരുപക്ഷേ നിങ്ങളിപ്പോൾ എന്നെ സഹായിച്ചതോർത്ത് നിങ്ങൾക്ക് വിഷമം തോന്നുമെന്ന് അദ്ദേഹം പറഞ്ഞു. അപ്പോൾ ഞാനോർത്തു അതേത് രാജ്യം എന്ന്. അതെന്താ അങ്ങനെ പറഞ്ഞേ എന്ന് ഞാൻ ചോദിച്ചു. അദ്ദേഹം പറഞ്ഞു, ഞാനൊരു പാകിസ്ഥാനി ആണെന്ന്. അതും ഇതും തമ്മിലെന്താണ് ബന്ധമെന്ന് ഞാൻ ചോദിച്ചു. നിങ്ങൾ നിങ്ങളുടെ മകനായി ഒരു മനുഷ്യത്വമാണ് എന്നോട് ചോദിച്ചത്.

ഏത് രാജ്യക്കാരനായിക്കോട്ടേ നമ്മുടെ മനുഷ്യത്വം നമ്മളിൽ നിന്ന് പോയിട്ടില്ല. രാഷ്ട്രീയമൊക്കെ വേറെ. നിങ്ങൾ നമ്മളോട് സ്നേഹം കാണിക്കുന്നു, അത് നമ്മൾ തിരിച്ചു തരുന്നു. അദ്ദേഹത്തിന്റെ മുഖമൊക്കെ വല്ലാതായി. സുഭാഷ് ചന്ദ്രന്റെ 'സമുദ്രശില' എന്ന് പറഞ്ഞൊരു നോവലുണ്ട്. അതിൽ‌ വായിച്ച ഒരു കാര്യം എനിക്കോർമയുണ്ട്. സ്പെഷ്യൽ കിഡ്സ് എന്ന് പറയുന്നത് ദൈവം വളരെ സ്നേഹത്തോടെ നോക്കുന്ന മക്കളാണ്.

അവരെ നോക്കുന്ന മാതാപിതാക്കളാണ് ദൈവത്തിന് സ്പെഷ്യൽ ആയിട്ടുള്ളവർ. അങ്ങനെയുള്ള മാതാപിതാക്കൾക്കാണ് ദൈവം ഇങ്ങനെയുള്ള മക്കളെ കൊടുക്കുന്നത്. എന്റെ കുഞ്ഞാണ്, നീ നോക്കിക്കോണം നന്നായിട്ട് എന്ന് പറഞ്ഞ്. എല്ലാ മാതാപിതാക്കൾക്കും അങ്ങനെയൊരു ഭാ​ഗ്യം കിട്ടില്ല. നിങ്ങൾ ദൈവത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും സ്പെഷ്യലായിട്ടുള്ള മാതാപിതാക്കളാണ്.

അതുകൊണ്ടാണ് ദൈവത്തിന് ഏറ്റവും ഇഷ്ടപ്പെട്ട മകനെ നിങ്ങൾക്ക് നൽകിയിരിക്കുന്നത്. ഇതൊരു നോവലിൽ പറഞ്ഞ കാര്യമാണെന്നൊക്കെ ഞാൻ അദ്ദേഹത്തോട് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മുഖമൊക്കെ മാറി. ഭയങ്കര സന്തോഷമായി. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാ​ഗ്യമാണ് ആ യാത്ര". - വൺ ടു ടോക്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മണിക്കുട്ടൻ പറഞ്ഞു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Manikuttan
'നിങ്ങള്‍ ഞങ്ങളെ കളിയാക്കുന്ന ടീമാണല്ലോ'; ആ ഉദ്യോഗസ്ഥന്‍ ചോദിച്ചു; എന്റെ മറുപടി കേട്ട് എല്ലാവരും ചിരിച്ചു: നിയാസ് ബക്കര്‍
Manikuttan
'ചിലപ്പോൾ പ്രശ്നം നിങ്ങൾ ചെയ്ത കാര്യമല്ല, മറിച്ച് അത് ചെയ്യാൻ ആർക്കൊക്കെ അനുവാദമുണ്ടായിരുന്നു എന്നതാണ്'; ഇരട്ടത്താപ്പിനെക്കുറിച്ച് നടി
Manikuttan
'5,000 വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിൽ പുഷ്പക വിമാനമുണ്ടെന്ന്' രൺബീർ; 'മോദിജിയാണ് പൈലറ്റ് എന്നൊന്നും പറഞ്ഞേക്കല്ലേ' എന്ന് കമന്റുകൾ
Summary

Actor Manikuttan opens up about unforgettable experience in his life.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rimi Tomy
Rajinikanth
Vijayaraghavan, Mammootty
Muhammed Aslam
X

FOLLOW US

ON GOOGLE DISCOVER