'ഹാട്രിക് ഹിറ്റ്‌ അടിച്ചല്ലേ, അടുത്ത ഹിറ്റ്‌ തൂക്കാൻ ഇങ്ങ് വന്നേക്കണം'; ആകാശയാത്രയുടെ വി‍ഡിയോ പങ്കുവച്ച് മോഹൻലാൽ

നിരവധി ആരാധകരാണ് വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്.
Mohanlal
Mohanlalവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

പ്രൈവറ്റ് ജെറ്റിൽ ആകാശയാത്ര നടത്തുന്ന വിഡിയോ പങ്കുവച്ച് നടൻ മോഹൻലാൽ‌. കടലിന് മുകളിലൂടെയുള്ള യാത്രയുടെ ദൃശ്യമാണ് മോഹൻലാൽ പങ്കുവച്ചത്. 'എന്റെ സുഹൃത്ത് ജെടി പൈലറ്റ് ആകുമ്പോള്‍, സാഹസികതയ്ക്ക് പുതിയ അര്‍ഥം കൈവരുന്നു', എന്ന കുറിപ്പോടെയാണ് മോഹൻലാൽ വി‍ഡിയോ പങ്കുവച്ചത്. സുഹൃത്തും ബിസിനസുകാരനുമായ ജോസ് തോമസിനൊപ്പമാണ് മോഹൻലാൽ വിമാന യാത്ര നടത്തിയത്.

സുഹൃത്തിനൊപ്പമുള്ള ചിത്രവും വിഡിയോയിലുണ്ട്. വിമാനത്തിൽ കാണുന്ന മനോഹരമായ ആകാശദൃശ്യവും വിഡിയോയിൽ കാണാം. നിരവധി ആരാധകരാണ് വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. ‘മൂന്ന് പടം പറപ്പിച്ചിട്ട് പറന്നു നടക്കുവാ’ എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തത്.

'ഇതിലും ഉയരങ്ങളിൽ ആണ് ലാലേട്ടാ നിങ്ങൾക്കുള്ള സ്ഥാനം ജനങ്ങളുടെ മനസ്സിൽ', 'ഹാട്രിക് ഹിറ്റ്‌ അടിച്ചല്ലേ ഇനി പറന്നോ അടുത്ത ഹിറ്റ്‌ തൂക്കാൻ ഇങ്ങു വന്നേക്കണം', 'സൂക്ഷിച്ചു കൊണ്ടു പോ ഞങ്ങളുടെ ലാലേട്ടനെ', - എന്നൊക്കെയാണ് ഭൂരിഭാ​ഗം പേരും കമന്റ് ചെയ്തിരിക്കുന്നത്.

Mohanlal
'എനിക്ക് നല്ലൊരു ശമ്പളം പോലും ഇല്ലാതിരുന്ന സമയത്ത് യാതൊന്നും പ്രതീക്ഷിക്കാതെ എന്നെ വിവാഹം കഴിച്ചു'; ഭാര്യയെക്കുറിച്ച് ശിവകാർത്തികേയൻ

അതേസമയം ‘ഹൃദയപൂർവം’ ആണ് മോഹൻലാലിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. ഓണം റിലീസായെത്തിയ ചിത്രം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിൽ സം​ഗീത് പ്രതാപ്, സം​ഗീത, മാളവിക മോഹനൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തി.

Mohanlal
ബംഗളൂരുവിലെ സ്ത്രീകളെക്കുറിച്ച് മോശം പരാമര്‍ശം; മാപ്പ് പറഞ്ഞ് ലോക ടീം; ഡയലോഗ് നീക്കം ചെയ്യും!

കഴിഞ്ഞ ദിവസം താൻ യുഎസിലാണെന്ന് മോഹൻലാൽ ഒരു വിഡിയോയിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. ഹൃദയപൂർവം വൻ വിജയമാക്കി മാറ്റിയ പ്രേക്ഷകർക്ക് നന്ദി പറയുകയും ചെയ്തിരുന്നു താരം. ഈ വർഷം എംപുരാൻ, തുടരും, ഹൃദയപൂർവം എന്നീ മോഹൻലാൽ ചിത്രങ്ങൾ തിയറ്ററുകളിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു.

Summary

Cinema News: Actor Mohanlal shares a video of flying in plane.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com