

ന്യൂയോര്ക്ക്: പ്രശസ്ത അമേരിക്കന് നടന് പോള് റുബെന്സ് അന്തരിച്ചു. 70 വയസ്സായിരുന്നു. അര്ബുദ രോഗബാധിതനായി ചികിത്സയില് കഴിയവെയായിരുന്നു അന്ത്യം.
പി വീ ഹെര്മന് എന്ന ഹാസ്യകഥാപാത്രമാണ് റുബെന്സിനെ ശ്രദ്ധേയനാക്കിയത്. 1985ല് ടിം ബര്ട്ടന്റെ സംവിധാനത്തില് പുറത്തുവന്ന 'പീവീസ് ബിഗ് അഡ്വഞ്ചര്' എന്ന ചലച്ചിത്രത്തിലൂടെ റുബന്സ് പ്രശസ്തനായി.
പിന്നീട് ഈ ചിത്രത്തിലെ കഥാപാത്രത്തെ 'പീവീസ് പ്ലേഹൗസ്' എന്ന പേരില് ടെലിവിഷന് പരമ്പരയിലൂടെ അവതരിപ്പിച്ചു. പിന്നീട് ചെറിയ വേഷങ്ങളിലേക്ക് ഒതുങ്ങിപ്പോയി. 2016ല് 'പീവീസ് ബിഗ് ഹോളിഡേ' എന്ന നെറ്റ്ഫ്ലിക്സ് ചിത്രത്തിലൂടെ വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തി.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates