തലൈവർ 170 പൂജ/ ലൈക പ്രൊഡക്ഷൻസ് ഫെയ്‌സ്‌ബുക്ക്
തലൈവർ 170 പൂജ/ ലൈക പ്രൊഡക്ഷൻസ് ഫെയ്‌സ്‌ബുക്ക്

രജനിയുടെ നായിക മഞ്ജു വാര്യർ?, 'തലൈവർ 170' ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു

ടി ജെ ജ്ഞാനവേൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്
Published on

യിലറിന്റെ വിജയത്തിന് ശേഷം രജനീകാന്തിന്റെ അടുത്ത ചിത്രം തിരുവനന്തപുരത്ത് ആരംഭിച്ചു. 'തലൈവർ 170' എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടി ജെ ജ്ഞാനവേൽ ആണ്. സൂര്യ നായകനായ 'ജയ്‌ ഭീം' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

തിരുവനന്തപുരത്ത് വച്ച് നടന്ന പൂജ ചടങ്ങിൽ രജനീകാന്തിനൊപ്പം നടി മഞ്ജു വാര്യർ, പട്ടണം റഷീദ്, ടി ജെ ജ്ഞാനവേൽ എന്നിവർ പങ്കെടുത്തു. പൊലീസ് വേഷത്തിലാണ് രജനീകാന്ത് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. നായിക മഞ്ജു വാരിയർ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രീകരണത്തിനായി പത്ത് ദിവസം അദ്ദേഹം തിരുവനന്തപുരത്തുണ്ടാകും. വെള്ളായണി കാർഷിക കോളജിലും ശംഖുമുഖത്തെ ഒരു വീട്ടിലുമായാണ് ചിത്രീകരണം നടക്കുന്നത്. 

അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ,റിതിക സിങ്, ദുഷാര വിജയൻ, റാണ ദഗുബാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. നീണ്ട ഇടവേളയ്‌ക്ക് ശേഷം അമിതാഭ് ബച്ചനും രജനീകാന്തും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തലൈവർ 170. നല്ലൊരു സോഷ്യൽ മസേജ് തരുന്ന ചിത്രമായിരിക്കുമെന്നാണ് രജനീകാന്ത് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. ഇതാദ്യമായാണ് രജനി ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് നിർമാണം. അനിരുദ്ധ് ആണ് സംഗീതം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com