'ജയിലിലേക്ക് അയച്ചിട്ട് എന്തിനാ, ചിക്കനും മട്ടനും കൊടുത്ത് വീര്‍പ്പിക്കാനോ, ഇവന്മാരെ ജനങ്ങൾക്ക് വിട്ടു കൊടുക്കണം': വിഡിയോയുമായി സിദ്ദിഖ്

‘അമര്‍ അക്ബര്‍ അന്തോണി’ എന്ന സിനിമയിൽ നിന്നുള്ള ഒരു രം​ഗമാണ് താരം പോസ്റ്റ് ചെയ്തത്
സിദ്ദിഖ്/ ഫെയ്സ്ബുക്ക്, അമർ അക്ബർ അന്തോണിയിലെ രം​ഗം
സിദ്ദിഖ്/ ഫെയ്സ്ബുക്ക്, അമർ അക്ബർ അന്തോണിയിലെ രം​ഗം
Updated on
1 min read

ലുവയില്‍ അഞ്ച് വയസ്സുകാരി ക്രൂരമായി കൊല ചെയ്യപ്പെട്ടത് കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. സിനിമയിൽ നിന്നുള്ളവർ ഉൾപ്പടെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. ഇപ്പോൾ ശ്രദ്ധനേടുന്നത് നടൻ സിദ്ദിഖ് പങ്കുവച്ച വിഡിയോ ആണ്. ‘അമര്‍ അക്ബര്‍ അന്തോണി’ എന്ന സിനിമയിൽ നിന്നുള്ള ഒരു രം​ഗമാണ് താരം പോസ്റ്റ് ചെയ്തത്. 

സിദ്ദിഖിന്റെ കഥാപാത്രം ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് എത്തുന്നത്. കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നവരെ ശിക്ഷിക്കേണ്ടത് ജനങ്ങളാണ് എന്നാണ് വിഡിയോയിൽ പറയുന്നത്. നമ്മള്‍ കഷ്ടപ്പെട്ട് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി ശിക്ഷിച്ച് ജയിലിലേക്ക് അയച്ചിട്ട് എന്തോ ചെയ്യാനാ. ദിവസവും ചിക്കനും മട്ടനും കൊടുത്ത് വീര്‍പ്പിക്കാനോ. കൊറേണ്ണം കിടപ്പുണ്ടല്ലോ അവിടെ. ഒറ്റക്കയ്യനും കൈ ഇല്ലാത്തവനുമൊക്കെയായിട്ട്. ഇത്തിരി പോന്ന കുഞ്ഞുങ്ങളോട് ഇങ്ങനെ ചെയ്യുന്നവന്മാരെ ശിക്ഷിക്കേണ്ടത് നമ്മളല്ലടോ ജനങ്ങളാണ്.- എന്നാണ് സിദ്ദിഖിന്റെ ഡയലോ​ഗ്. 

നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. ഇതാണ് സാറന്മാരെ ചെയ്യണ്ടത് അല്ലാതെ ജയിലിൽ കൊണ്ട് പോയി വളർത്തരുത്... തെറ്റ് ചെയ്തവന് നടുറോഡിൽ അതിന്റ ശിക്ഷ കൊടുക്കണം.... നാട്ടുകാർക്ക് കൊടുക്കണം അവർ തീർക്കട്ടെ ഈ പിഞ്ചു ഓമനകളോട് ഇങ്ങനെ കാണിക്കുന്നവർക്ക് ശിക്ഷ ജനങ്ങൾ തന്നെ കൊടുക്കണം- എന്നായിരുന്നു ഒരാളുടെ കമന്റ്. അവനെ ജനങ്ങൾക്ക് വിട്ടു കൊടുക്കണം. നിയമത്തിനു വിട്ടുകൊടുത്ത അവൻ രക്ഷപ്പെടും. അത് നടക്കാൻ പാടില്ല. എനിക്കും ഒരു മോളാ സാർ, എങ്ങനെ നമ്മുടെ നാട്ടിൽ ജീവിക്കും പെണ്ണ് മകളെയും കൊണ്ട്.- എന്നായിരുന്നു മറ്റൊരു കമന്റ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com