'കഴി‍ഞ്ഞ 13 കൊല്ലമായി ആശയുടെ ഭർത്താവുദ്യോ​ഗം വഹിക്കുന്നയാളാണ് ഞാൻ'; വിവാഹനിശ്ചയ വേദിയെ പൊട്ടിച്ചിരിപ്പിച്ച് നടൻ സിദ്ദിഖ്

ഈ കുടുംബവുമായി ഒരുപാടുകാലത്തെ സ്നേഹബന്ധമാണ് എനിക്കുള്ളത്.
Asha Sharath, Sidhique
Asha Sharath, Sidhiqueവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

കഴി‍ഞ്ഞ ദിവസമായിരുന്നു നടി ആശ ശരത്തിന്റെ ഇളയമകൾ കീർത്തനയുടെ വിവാഹനിശ്ചയം. സിനിമാ മേഖലയിലെ പ്രമുഖരുൾപ്പെടെ നിരവധിപ്പേർ ചടങ്ങിനെത്തിയിരുന്നു. വിവാഹനിശ്ചയ വേദിയിൽ വച്ച് നടൻ സിദ്ദിഖ് പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

പത്തുപതിമൂന്ന് കൊല്ലമായി താൻ ആശ ശരത്തിന്റെ ഭർത്താവായി ജീവിക്കുന്ന ആളാണെന്നായിരുന്നു സിദ്ദിഖിന്റെ തമാശരൂപേണയുള്ള വാക്കുകൾ. സ്റ്റേജിലെത്തിയ സിദ്ദിഖ് മൈക്കെടുത്തത് മുതൽ വേദിയിൽ ചിരി പടർന്നു. സിദ്ദിഖിന്റെ പ്രസംഗത്തിന്റെ വിഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു.

"കഴിഞ്ഞ പത്തുപതിമൂന്നു കൊല്ലമായി ആശയുടെ ഭർത്താവ് ഉദ്യോഗം വഹിക്കുന്ന ആളാണ് ഞാൻ. ഞാനേ ഉള്ളൂ ഈ കൂട്ടത്തിൽ ഭർത്താവായിട്ടുള്ളൊരാള്‍. അതുപോലെ തന്നെ ഇവരുടെ മക്കൾ എനിക്ക് മക്കളാണ്, മക്കളെപ്പോലെ തന്നെയാണ്. ഈ കുടുംബവുമായി ഒരുപാടുകാലത്തെ സ്നേഹബന്ധമാണ് എനിക്കുള്ളത്.

ഈ ചടങ്ങിന് കയറി വന്നപ്പോൾ ഇതിൽ ആരുടെ കല്യാണമാണ് എന്ന് എനിക്ക് സംശയമായിരുന്നു. കാരണം സ്റ്റേജിൽ നിൽക്കുന്നവർ എല്ലാവരും വധൂവരന്മാരെപ്പോലെ സുന്ദരന്മാരും സുന്ദരിമാരുമായി നിൽക്കുകയാണ്. കുറച്ചു കഴിഞ്ഞപ്പോഴാണ് മനസ്സിലായത് കീർത്തനയുടെ എൻഗേജ്മെൻ്റ് ആണെന്ന്. എന്തായാലും വധൂവരന്മാർക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ". -സിദ്ദിഖ് പറഞ്ഞു.

Asha Sharath, Sidhique
'നമുക്കെന്താ സ്യൂട്ട് ധരിക്കാൻ പാടില്ലേ ? ഞാനൊരുപാട് വിശദീകരണം നൽകാറില്ല; ആവശ്യമില്ലാതെ സംസാരിക്കാറുമില്ല'

ജയറാം, മകൾ പാർവതി, സുരേഷ് ​ഗോപി, ദിലീപ്, രൺജി പണിക്കർ, ജീത്തു ജോസഫ് തുടങ്ങി നിരവധിപ്പേരാണ് വിവാഹനിശ്ചയ ചടങ്ങിനെത്തിയത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം ഫ്രാഞ്ചൈസിയിലാണ് ആശ ശരത്തും സിദ്ദിഖും ഭാര്യാഭർത്താക്കൻമാരായി സ്ക്രീനിലെത്തിയത്.

Asha Sharath, Sidhique
'തമിഴ്‌നാട്ടില്‍ ദീപാവലി, കേരളത്തില്‍ ശബരിമല'; ട്വന്റി-ട്വന്റി ക്ലൈമാക്‌സില്‍ ജയറാം ശരിക്കും എവിടെ? 'തൂക്കി' ആരാധകര്‍

പ്രഭാകർ എന്ന കഥാപാത്രമായി സിദ്ദിഖ് എത്തിയപ്പോൾ ​ഗീത പ്രഭാകർ എന്ന കഥാപാത്രമായാണ് ആശ എത്തിയത്. ഇരുവരുടെയും കഥാപാത്രങ്ങൾ വൻതോതിൽ സ്വീകരിക്കപ്പെടുകയും ചെയ്തിരുന്നു. ദൃശ്യം 3 ആണ് ആശ ശരത്തിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

Summary

Actor Sidhique talks about Asha Sharath.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com