'തമിഴ്‌നാട്ടില്‍ ദീപാവലി, കേരളത്തില്‍ ശബരിമല'; ട്വന്റി-ട്വന്റി ക്ലൈമാക്‌സില്‍ ജയറാം ശരിക്കും എവിടെ? 'തൂക്കി' ആരാധകര്‍

നാളെയൊരു തെലുങ്ക് ഇന്റര്‍വ്യൂവില്‍ ഇതേ ചോദ്യം വന്നാല്‍, 'ഉഗാദി ആഘോഷിക്കാന്‍ പോയതായിരുന്നു' എന്നും കൂടി പറയുമോ
Jayaram
Jayaram
Updated on
2 min read

നടന്‍ ജയറാമിന്റെ കഥ പറയാനുള്ള കഴിവ് ഏറെ പ്രശസ്തമാണ്. സ്റ്റേജിലും ഇന്റര്‍വ്യുകളിലുമൊക്കെ മിമിക്രി കാലം മുതലുള്ള കഥകള്‍ ജയറാം രസകരമായ അവതരിപ്പിക്കാറുണ്ട്. മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വന്റെ പ്രീ-റിലീസ് പരിപാടിയില്‍ ജയറാം പറഞ്ഞ കഥയും മിമിക്രിയുമൊക്കെ ആരാധകര്‍ റിപ്പീറ്റ് വാച്ച് ചെയ്യുന്നതാണ്.

Jayaram
'പാര്‍ട്ടി അടിമകളാക്കി, പാര്‍ട്ടി വളര്‍ത്തുന്നവരെ കണ്ടാണ് വളര്‍ന്നത്'; കമ്യൂണിസ്റ്റ് വിരോധത്തിന്റെ കാരണം പറഞ്ഞ് അഖില്‍ മാരാര്‍

ഇപ്പോഴിതാ തന്റെ കഥ പറച്ചിലിലൂടെ എയറിലായിരിക്കുകയാണ് ജയറാം. മലയാളത്തിലെ സൂപ്പര്‍ താരങ്ങളടക്കം, എല്ലാ താരങ്ങളും ഒരുമിച്ചെത്തിയ ട്വന്റി-ട്വന്റിയുടെ ക്ലൈമാക്‌സിനെക്കുറിച്ചുള്ള ജയറാമിന്റെ വാക്കുകളാണ് വൈറലാകുന്നത്. ക്ലൈമാക്‌സില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് എന്നിവര്‍ ഒരുമിച്ച് നടന്നു വരുന്ന ഷോട്ടുണ്ട്. അഞ്ചാമനായ ജയറാം മാത്രം ഈ ഷോട്ടിലില്ല. ഇതിന്റെ കാരണം ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജയറാം പറയുന്നുണ്ട്.

Jayaram
'നമുക്കെന്താ സ്യൂട്ട് ധരിക്കാൻ പാടില്ലേ ? ഞാനൊരുപാട് വിശദീകരണം നൽകാറില്ല; ആവശ്യമില്ലാതെ സംസാരിക്കാറുമില്ല'

'പടം വേണമെങ്കില്‍ ഒന്നു കൂടെ കണ്ടോളൂ. അവസാനം ഇതില്‍ ഒരാളെ മാത്രം കാണില്ല. ജോഷി സാറാണ് സംവിധാനം. ക്ലൈമാക്‌സിലെ ഫൈറ്റാണ്. എന്റെ ഫൈറ്റൊക്കെ ഷൂട്ട് ചെയ്തു. അവസാനം ഈ അഞ്ചു പേരും ഒരുമിച്ച് നടന്നു വരുന്നത് മാത്രമാണ് ബാക്കിയുള്ളത്. ഫൈറ്റ് എങ്ങനെ വരുന്നുവെന്നെല്ലാം നോക്കിയ ശേഷം മാത്രമേ അത് തീരുമാനിക്കാന്‍ പറ്റുള്ളു. രണ്ട് ദിവസം നില്‍ക്കാന്‍ പറഞ്ഞു. ദീപാവലി സമയമാണ്. ദീപാവലിയ്ക്ക് ചെന്നൈയിലെ വീട്ടില്‍ പോകണം എന്ന് പറഞ്ഞു. നിനക്ക് ദീപാവലിയാണോ വലുത്, അവസാനം അഞ്ച് പേരും ഒരുമിച്ച് വരുന്നതാണോ വലുത് എന്ന് ചോദിച്ചു. ഒന്ന് ആലോചിച്ച ശേഷം, ദീപാവലിയാണ് വലുത് എന്ന് പറഞ്ഞു. എന്നാ പോ എന്ന് പറഞ്ഞു' എന്നാണ് ജയറാം പറയുന്നത്.

എന്നാല്‍ ഇതേ രംഗത്തെക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജയറാം പറഞ്ഞത് മറ്റൊന്നാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അന്ന് ജയറാം പറഞ്ഞത് തനിക്ക് ശബരിമലയില്‍ പോകാനുണ്ടായിരുന്നു എന്നാണ്. ആ വാക്കുകള്‍ ഇങ്ങനെയായിരുന്നു:

'സത്യം, ശരിയാണ്. അതങ്ങനെയാ, ജോഷി സാറിനോട് ഞാന്‍ പറഞ്ഞുകൊണ്ടിരുന്നു. എന്റെ സീന്‍ ഒക്കെ കഴിഞ്ഞു, 'വെയ്റ്റ് ചെയ്യെടാ, നിങ്ങളഞ്ചുപേരും കൂടി നടന്നു വരുന്ന ആ ഷോട്ടും കൂടി എടുത്താല്...' എന്ന് അദ്ദേഹം പറയും. ഞാന്‍ 'സാര്‍ എടുക്ക് സാര്‍',' വൈകുന്നേരത്തിനുള്ളില്‍ എടുക്കാം' എന്ന് പറഞ്ഞു. അന്ന് അങ്ങനെ പോയി പോയി വൈകുന്നേരം ആയിട്ടും എടുക്കാന്‍ പറ്റിയില്ല. അടുത്ത ദിവസമായി, രാവിലെ തൊട്ട് ഞാന്‍ പറഞ്ഞു, 'സാര്‍ ഇത് എടുക്ക്', 'ഇപ്പൊ എടുക്കാം, ഇപ്പൊ എടുക്കാം' എന്ന് പറഞ്ഞു. അങ്ങനെ പറഞ്ഞ് പറഞ്ഞ് അന്നും എടുക്കാന്‍ പറ്റിയില്ല. എനിക്ക് ശബരിമലയ്ക്ക് പോകണം. അത് വേണ്ടാന്ന് വെച്ചിട്ട്, ഈ അഞ്ചുപേരില്‍ നടന്നു വരുന്നതാണോ ഏതാണ് വലുത് എന്ന് ചിന്തിച്ചപ്പോ, എനിക്ക് അതാണ് വലുതെന്ന് തോന്നി.'

ഇരു വിഡിയോകളും ചേര്‍ത്തു വച്ച് ജയറാമിനെ ട്രോളുകയാണ് സോഷ്യല്‍ മീഡിയ. 'ശരിക്കും എന്തിനാണ് ജയറാമേട്ടന്‍ പുതിയ ഇന്റര്‍വ്യൂകളില്‍ വന്നിരുന്ന് കള്ളം പറയുന്നത്. പച്ച തമിഴന്മാരെ സോപ്പിടാന്‍ ശ്രമിക്കുന്നത് പോലെ തോന്നുന്നു, തമിഴന്മാരെ സന്തോഷിപ്പിക്കാന്‍ ഇതില്‍ കൂടുതലൊന്നും വേണ്ട എന്നയാള്‍ക്ക് ഉറപ്പുണ്ട്. ഇത് പോലെ അപ്പൊ കാണുന്നവനെ അപ്പാന്ന് വിളിക്കുന്ന സ്വഭാവം പുള്ളി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, ശരിക്കും ട്വന്റി-ട്വന്റി ക്ലൈമാക്‌സ് ഷൂട്ട് നടന്ന ദിവസം ഓണവും ദീപാവലിയും ഒരുമിച്ച് വന്ന വര്‍ഷമായിരുന്നോ? ഇനി നാളെയൊരു തെലുങ്ക് ഇന്റര്‍വ്യൂവില്‍ ഇതേ ചോദ്യം വന്നാല്‍, 'ഉഗാദി ആഘോഷിക്കാന്‍ പോയതായിരുന്നു' എന്നും കൂടി പറയുമോ എന്ന് മാത്രമാണ് പേടി' എന്നിങ്ങനെയാണ് കമന്റുകള്‍.

Summary

Jayaram reveals why he was not there in the Twenty-Twenty climax. Fans digs out his old statement and trolls the actor.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Urvashi, Jayaram
k k ragesh
VD Satheesan arrives at KC Venugopal's house
pinarayi vijayan, k rajan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com