നാലു കയ്യും നാലു കാലുമായി ജനിച്ച കുഞ്ഞ്, സഹായവുമായി സോനൂ സൂദ്; ശസ്ത്രക്രിയ വിജയകരമെന്ന് താരം

സാമൂഹിക മാധ്യമങ്ങളിലൂടെ കുട്ടിയുടെ അവസ്ഥ അറിഞ്ഞ താരം സഹായവുമായി രം​ഗത്തെത്തുകയായിരുന്നു
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം
Updated on
1 min read

കോവിഡ് കാലത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങളിലൂടെയാണ് നടൻ സോനൂ സൂദ് രാജ്യത്തിന്റെ ഹൃദയം കവരുന്നത്. അതിനു ശേഷവും നിരവധി പേർക്കാണ് താരം സഹായവുമായി എത്തിയത്. നാലു കാലും നാലു കയ്യുമായി ജനിച്ച ഒരു പെൺകുട്ടിക്ക് സഹായവുമായി സോനൂ സൂദ് രം​ഗത്തെത്തിയിരുന്നു. ഇപ്പോൾ ഒരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് താരം. കുഞ്ഞിന്റെ ആവശ്യമില്ലാത്ത കൈകാലുകള്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയ വിജയകരമായെന്നാണ് താരം അറിയിച്ചത്. 

ബിഹാര്‍ സ്വദേശിയായ ചൗമുഖി എന്ന പെണ്‍കുട്ടിയാണ് നാല് കയ്കളും കാലുകളുമായി ജനിച്ചുവീണത്. സാമൂഹിക മാധ്യമങ്ങളിലൂടെ കുട്ടിയുടെ അവസ്ഥ അറിഞ്ഞ താരം സഹായവുമായി രം​ഗത്തെത്തുകയായിരുന്നു. ആവശ്യമില്ലാത്ത കൈകാലുകള്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്കുള്ള സാമ്പത്തിക സഹായം നല്‍കിയ സോനു സൂദ് ചികിത്സയിലുടനീളം പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പം നിൽക്കുകയായിരുന്നു. 

ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായെന്നും വീട്ടിലേക്ക് മടങ്ങിപോകാന്‍ അവള്‍ തയ്യാറെടുക്കുകയാണെന്നും പറഞ്ഞുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്. കുട്ടിയ്ക്കൊപ്പമുള്ള ചിത്രങ്ങളും  ശസ്ത്രക്രിയ കഴിഞ്ഞു കിടക്കുന്ന കുഞ്ഞിന്റെ ചിത്രങ്ങളും സോനൂ സൂദ് പങ്കുവച്ചിട്ടുണ്ട്. ബോളിവുഡ് താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Cochin Haneefa, Dileep
Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com